ഭവന നിര്‍മാണത്തിന് 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'; മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി  

187 0

സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം  മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.  2015 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന, 2022 ഓടെ എല്ലാ ഭവനവായ്പകളും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം  പ്രകാരം, വ്യക്തികള്‍ക്ക് വ്യക്തിഗത വായ്പയായി കേന്ദ്രസര്‍ക്കാര്‍ 2.67 ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നുണ്ട്.  പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ  സിഎല്‍എസ്എസ് ഘടകം പ്രകാരം 2019 മാര്‍ച്ച് 31 ന് രാജ്യത്ത് 12,717 കോടി രൂപയുടെ സബ്സിഡിയും വിതരണം ചെയ്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്കും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പാര്‍പ്പിടം ഒരുക്കിക്കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ വിവിധ ഭവന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, വരുമാനമുണ്ടെങ്കിലും ഉയര്‍ന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീടു നിര്‍മിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്കു മാന്യമായ ഭവനം ഉണ്ടാക്കിയെടുക്കല്‍ മിക്കപ്പോഴും താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.  ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചെടുക്കാന്‍ സഹായിക്കുകയാണ്  ഭവന നിര്‍മാണത്തിനായി പ്രഖ്യാപിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'.

Related Post

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിച്ച് എസ്ബിഐ  

Posted by - May 23, 2019, 04:51 am IST 0
ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്‌കൗണ്ട് വായ്പ അനുവദിച്ചു. വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം  

Posted by - May 23, 2019, 04:44 am IST 0
ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ…

കിടപ്പറയിലേക്ക് പോകുംമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍  

Posted by - May 24, 2019, 11:06 pm IST 0
സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ…

മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തെ സ്വാധീനിക്കും  

Posted by - May 24, 2019, 11:10 pm IST 0
ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ്…

പോണ്‍വീഡിയോ അടിമകളെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 23, 2019, 07:45 pm IST 0
മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത്…

Leave a comment