ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ നേടുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ എല്ലാ നിരീക്ഷകരും കരുതുന്നു .എന്‍ ഡി എ ഭൂരിപക്ഷം നേടുമോ അതോ തൂക്കുപാര്‍ലമെന്റോ?
ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഫലങ്ങളാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക .ഉത്തര്‍പ്രദേശില്‍ എസ് പി -ബി എസ് പി മഹാസഖ്യം മേല്‍ക്കൈ നേടുകയും അവിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന സീറ്റുകള്‍ പശ്ചിമ ബംഗാളില്‍ നേടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം ലഭിക്കുക ബുദ്ധിമുട്ടാകും .ഒറീസ ബിഹാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബിജെപി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്
മധ്യ പ്രദേശ് രാജസ്ഥാന്‍ ഛത്തീസ് ഗഡ് തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് എക്‌സിറ്റ് പോളുകളും ബി ജെ പി വൃത്തങ്ങളും നല്‍കുന്ന സൂചന .എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ പ്രതീക്ഷിക്കാത്തതു സംഭവിച്ചതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാനാകില്ല .ഉത്തര്‍പ്രദേശ് മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെ പി ക്ക് സീറ്റ് ഗണ്യമായി കുറഞ്ഞാല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം കിട്ടുക ഒട്ടും തന്നെ എളുപ്പമാകില്ല.
Related Post
ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി, യാത്ര അരമണിക്കൂര്‍ വൈകി
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന…
നിരവും ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി
നിരവും ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി നിരവും ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല…
ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍…
ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം…
മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍…