ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ നേടുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ എല്ലാ നിരീക്ഷകരും കരുതുന്നു .എന്‍ ഡി എ ഭൂരിപക്ഷം നേടുമോ അതോ തൂക്കുപാര്‍ലമെന്റോ?
ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഫലങ്ങളാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക .ഉത്തര്‍പ്രദേശില്‍ എസ് പി -ബി എസ് പി മഹാസഖ്യം മേല്‍ക്കൈ നേടുകയും അവിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന സീറ്റുകള്‍ പശ്ചിമ ബംഗാളില്‍ നേടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം ലഭിക്കുക ബുദ്ധിമുട്ടാകും .ഒറീസ ബിഹാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബിജെപി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്
മധ്യ പ്രദേശ് രാജസ്ഥാന്‍ ഛത്തീസ് ഗഡ് തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് എക്‌സിറ്റ് പോളുകളും ബി ജെ പി വൃത്തങ്ങളും നല്‍കുന്ന സൂചന .എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ പ്രതീക്ഷിക്കാത്തതു സംഭവിച്ചതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാനാകില്ല .ഉത്തര്‍പ്രദേശ് മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെ പി ക്ക് സീറ്റ് ഗണ്യമായി കുറഞ്ഞാല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം കിട്ടുക ഒട്ടും തന്നെ എളുപ്പമാകില്ല.
