സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

278 0

ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം ചേക്കേറിയത്. ഗോവയുമായി 2021 വരെയുള്ള കരാറില്‍ ഡൊംഗെല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്വച്ചത്.

ഐ ലീഗിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ് ഡൊംഗെല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പൈലാന്‍ ആരോസ്, ഷില്ലോങ് ലജോങ്, ബെംഗളൂരു എഫ്സി എന്നിവര്‍ക്കു വേണ്ടിയും താരം കളിച്ചു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനെക്കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കു വേണ്ടിയും ഡൊംഗെല്‍ പന്ത് തട്ടിയിട്ടുണ്ട്.

ലെന്‍ എന്നു വിളിപ്പേരുള്ള മണിപ്പൂര്‍ സ്വദേശിയായ ഡൊംഗെല്‍ അറ്റാക്കിങ് ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരേ സമയം പ്രതിരോധിച്ചും ആക്രമിച്ചും കളിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. ഗോവയ്ക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു ഡൊംഗെല്‍ പ്രതികരിച്ചു.

Related Post

കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; ഇന്ന് തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കും

Posted by - Feb 2, 2018, 05:24 pm IST 0
പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.  പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ്…

രാജസ്ഥാന്‍ റോയൽസിനെതിരെ  ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം

Posted by - Apr 1, 2019, 03:17 pm IST 0
ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോണിയുടെ കരുത്തിൽ 175 റൺസെടുത്തു. 176 റൺസ് വിജയലക്ഷ്യം…

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

രാജസ്ഥാനില്‍ ബിജെപി പരാജയപ്പെട്ടത് പത്മാവത് നിരോധിക്കാത്തതിനാല്‍:കര്‍ണിസേന

Posted by - Feb 2, 2018, 05:21 pm IST 0
രാജസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ആള്‍വാര്‍,അജ്മീര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ ഗഡ് നിയമസഭാ സീറ്റുമാണ് ബിജെപിക്ക് നഷ്ടമായത്.മൂന്നിടത്തും കോണ്‍ഗ്രസ് ആണ്…

മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

Posted by - May 2, 2019, 03:26 pm IST 0
ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍…

Leave a comment