എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

132 0

ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.
 
തമിഴ്നാട്ടില്‍ നാലിടത്ത് ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തിരുപ്പൂരിലും നാഗപട്ടിണത്തും സിപിഐ ലീഡ് ചെയ്യുന്നു. കോയമ്പത്തൂരിലുംമധുരൈയിലും സിപിഎം ലീഡ് ചെയ്യുന്നു. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎ.

ഉത്തര്‍പ്രദേശില്‍ 32 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. പത്തിടത്ത് മഹാസഖ്യം. രണ്ടിടത്ത് കോണ്‍ഗ്രസ്. ബിഹാറില്‍ 24ഇടങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഏഴിടത്ത് മഹാസഖ്യം. മധ്യപ്രദേശിലും ബിജെപി തരംഗം. 27സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭോപ്പാലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മുന്നില്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോണ്ട്കര്‍ മുന്നില്‍. തെലങ്കാനയില്‍ ടിആര്‍എസ് പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഐ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. ടിഎംസി 11, സിപിഎം 5, വൈഎസ്ആര്‍ കോണ്‍ഗ്രസ് 3ഇടത്ത് ലീഡ് ചെയ്യുന്നു.

Related Post

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST 0
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന്…

ഉത്തരാഖണ്ഡിൽ  വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. 

Posted by - Oct 20, 2019, 07:26 pm IST 0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.  അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടുകിട്ടി. ഒരു കാറിനും,…

ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പി.എസ്​.സി പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം

Posted by - Apr 17, 2018, 10:16 am IST 0
തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​രി​ല്‍ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ മാ​ത്രം (ക​ണ്‍​​ഫ​ര്‍​മേ​ഷ​ന്‍) പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചാ​ല്‍ മ​​തി​യെ​ന്ന്​ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം…

ജമ്മുകാശ്മീരില്‍ സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു

Posted by - Jun 16, 2018, 01:36 pm IST 0
ശ്രീനഗര്‍: ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ ജമ്മുകാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട് സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്. സൈന്യത്തിനും നേരെ…

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

Leave a comment