ന്യൂഡല്‍ഹി: എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.
തമിഴ്നാട്ടില്‍ നാലിടത്ത് ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തിരുപ്പൂരിലും നാഗപട്ടിണത്തും സിപിഐ ലീഡ് ചെയ്യുന്നു. കോയമ്പത്തൂരിലുംമധുരൈയിലും സിപിഎം ലീഡ് ചെയ്യുന്നു. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎ.
ഉത്തര്‍പ്രദേശില്‍ 32 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. പത്തിടത്ത് മഹാസഖ്യം. രണ്ടിടത്ത് കോണ്‍ഗ്രസ്. ബിഹാറില്‍ 24ഇടങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഏഴിടത്ത് മഹാസഖ്യം. മധ്യപ്രദേശിലും ബിജെപി തരംഗം. 27സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭോപ്പാലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മുന്നില്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോണ്ട്കര്‍ മുന്നില്‍. തെലങ്കാനയില്‍ ടിആര്‍എസ് പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഐ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. ടിഎംസി 11, സിപിഎം 5, വൈഎസ്ആര്‍ കോണ്‍ഗ്രസ് 3ഇടത്ത് ലീഡ് ചെയ്യുന്നു.