മഴക്കാലമെത്തുന്നതോടെ സാംക്രമികരോഗ ഭീഷണിയില്‍ അപ്പര്‍ കുട്ടനാട്  

129 0

ഹരിപ്പാട്: മഴക്കാലം തൊട്ടടടുത്ത് എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ സാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. പേരിന് വേണ്ടി റോഡുവക്കിലെ പുല്ലുചെത്തല്‍ മാത്രമാണ് നടക്കുന്നത്.
റോഡുവക്കിലും നദീതീരങ്ങളിലും തള്ളുന്ന മാലിന്യങ്ങള്‍ മഴയാരംഭിച്ചതോടെ അഴുകി ദുര്‍ഗന്ധപൂരിതമാണ്.ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാല്‍ ,പായിപ്പാട് ,വീയപുരം പാലത്തിന്റെ വശങ്ങളില്‍ കൊണ്ടു തള്ളുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് ഒലിച്ചിറങ്ങി റോഡില്‍ വഴുവഴുപ്പ് സൃഷ്ടിക്കുന്നു.
ആരോഗ്യവകുപ്പിന്റെ സഹകരണം മിക്കമേഖലകളിലും കുറവാണെന്ന് എക്കാലത്തെയും ആരോപണമാണ്.

ചില പഞ്ചായത്തുകള്‍ മഴക്കാല ശുചീകരണമെന്ന പേരില്‍ മുന്‍ കാലത്തെ പോലെ ചില തട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഫലപ്രദ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കുട്ടനാട്ടില്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ വീയപുരം,എടത്വ,തലവടി,ചെറുതന പഞ്ചായത്തുകളിലുംസാംക്രമിക രോഗസാധ്യത ഏറെയാണ്.വെള്ളം കെട്ടിക്കിടക്കുന്ന പാടശേഖരങ്ങളിലേയും ഇടത്തോടുകളിലേയും മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ ഒലിച്ചിറങ്ങി രോഗങ്ങള്‍ പകരാനിടയുണ്ട്.പുളിക്കീഴ്, പരുമല പാലങ്ങളുടെ വശങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകിയിറങ്ങി വഴുവഴുപ്പുണ്ടാക്കുന്നു. മാത്രമല്ല ജനവാസ പ്രദേശങ്ങളിലേക്ക് ഇത് ഒഴുകിയെത്തുന്നു.കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ എലിപ്പനി വ്യാപകമായിരുന്നു. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കോളനികളുടെ അവസ്ഥയും സുരക്ഷിതമല്ല. പഴക്കമേറിയ പൊട്ടിയൊലിക്കുന്ന ശൗചാലയങ്ങള്‍ രോഗസാധ്യത ഉയര്‍ത്തുന്നു.പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം അടുത്ത കാലത്ത് ആരംഭിച്ച കോളനികളുടെ അവസ്ഥ ദയനീയമാണ്.മഴ പെയ്താല്‍ തന്നെ വെള്ളക്കെട്ടാണിവിടം.

കുടുംബശ്രീയുടെ സഹകരണത്തില്‍ വീടുകളില്‍ ബ്‌ളീച്ചിംഗ് പൗഡര്‍ വിതരണം മാത്രമാണ് മഴക്കാല പൂര്‍വ്വ ശുചീകരണമെന്ന പേരില്‍ നടക്കുന്നത്. അധികൃതരുടെ മേല്‍നോട്ടമില്ലായ്മ കാരണം ഇത് ഫലപ്രദമല്ല. ചെറുതന,വീയപുരം, നിരണം,  പരുമല എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജീവമാകേണ്ടതുണ്ട്. ഈ മേഖലയില്‍ പനി ബാധിതര്‍ ഏറെയുണ്ട്. വേണ്ടത്ര മരുന്നുകള്‍ ഇവിടെ ലഭ്യമല്ല. ജീവനക്കാരുടെ കുറവും ഉണ്ട്. മഴക്കാല സമയത്ത് ഈ ആശുപത്രികളുടെ സമയം ദീര്‍ഘിപ്പിക്കണം എന്ന ആവശ്യവുമുണ്ട്.

Related Post

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവം തുടങ്ങി

Posted by - Oct 1, 2019, 05:23 pm IST 0
ചേർത്തല: മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവത്തിന് തുടക്കം കുറിച്ചു. ഭഗവതി ക്ഷേത്രം മേൽശാന്തി ആർ. ജഗദീശൻ പോ​റ്റി ദീപ പ്രകാശനം നടത്തി. തുടർന്ന് നിറപറ സമർപ്പണവും…

മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി

Posted by - Oct 2, 2019, 12:05 pm IST 0
ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ക്ഷേത്രത്തിലും നഗരത്തിലും ആന പരിഭ്രാന്തി പരത്തി. തെരുവ് നായക്കളുടെ  ശല്യം കാരണമാണ് ആന വിരണ്ടോടിയത് എന്ന് പറയപ്പെടുന്നു…

റോഡ് പണി തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ്

Posted by - Oct 3, 2019, 02:32 pm IST 0
അരൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡ് പണി തടസ്സപ്പെടുത്തി എന്ന  കാരണം കാണിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്  കേസ്സെടുത്തു.…

അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി

Posted by - Nov 5, 2019, 03:17 pm IST 0
ആലപ്പുഴ: വളരെ ഏറെ വിവാദത്തിനു കാരണമായ അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പിന്മാറി. നാട്ടുകാരും  ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും അതിശക്തമായ എതിര്‍പ്പുമായി…

Leave a comment