മെല്‍ബണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും, 561 ഡോളര്‍ പിഴയീടാക്കാനുമുള്ള നിയമം പ്രാബല്യത്തിലായി. വാഹനമോടിക്കുമ്പോള്‍ ഡ്രെവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് ഉടനടി റദ്ദാക്കുന്നതാണ് പുതിയ നിയമം
കൂടാതെ കുറഞ്ഞത് 561 ഡോളര്‍ പിഴയും ഈടാക്കും.പുതിയ നിയമം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവര്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.