മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കും  

173 0

മെല്‍ബണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും, 561 ഡോളര്‍ പിഴയീടാക്കാനുമുള്ള നിയമം പ്രാബല്യത്തിലായി. വാഹനമോടിക്കുമ്പോള്‍ ഡ്രെവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് ഉടനടി റദ്ദാക്കുന്നതാണ് പുതിയ നിയമം

കൂടാതെ കുറഞ്ഞത് 561 ഡോളര്‍ പിഴയും ഈടാക്കും.പുതിയ നിയമം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവര്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.

Related Post

സ്ത്രീകളോട് മോശമായി പെരുമാറിയ ഇന്ത്യന്‍ യോഗിക്ക് ഉപാധികളോടെ ജാമ്യം  

Posted by - May 24, 2019, 04:33 pm IST 0
സിഡ്നി: സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യന്‍ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യന്‍ 'യോഗി' ആനന്ദ് ഗിരിക്കാണ് കര്‍ശന ഉപാധികളോടെ മൗണ്ട് ഡ്രൂയിറ്റ് കോടതി…

ഓസ്ട്രേലിയയില്‍ ഫ്‌ലൂ ബാധിച്ച 63 മരണം; പ്രതിരോധകുത്തിവെയ്പുകളെടുക്കാന്‍ ആരോഗ്യവകുപ്പ്  

Posted by - May 24, 2019, 04:31 pm IST 0
ഓസ്ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഫ്‌ലൂ ബാധിച്ച് 63 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ വിക്ടോറിയയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയില്‍ 27…

Leave a comment