സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയും അമിത്ഷായും അദ്വാനിയെ സന്ദര്‍ശിച്ചു  

167 0

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു.

ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍. കാന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

കോണ്‍ഗ്രസിതര സര്‍ക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വര്‍ദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും നരേന്ദ്രമോദിയുടേത് തന്നെ.

സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു, വിമര്‍ശകരെ ദേശദ്രോഹികളെന്ന് നമ്മള്‍ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓര്‍മ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളില്‍ പങ്കെടുക്കും.

Related Post

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചു

Posted by - Apr 20, 2018, 05:54 pm IST 0
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്…

തെലുങ്കാനയില്‍ കൂട്ടതോല്‍വി ; 21 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി  

Posted by - Apr 30, 2019, 06:49 pm IST 0
ഹൈദരാബാദ്: തെലുങ്കാനയില്‍ 10 ദിവസത്തിനിടെ ജീവനൊടുക്കിയത് 21 വിദ്യാര്‍ഥികള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് ഇത്രയും കുട്ടികള്‍ ജീവനൊടുക്കിയത്. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ്…

മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Posted by - Nov 1, 2019, 01:52 pm IST 0
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  "കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.   …

മഹാ നഗരവും ഉപനഗരങ്ങളും നിശ്ചലമായി

Posted by - Mar 22, 2020, 04:44 pm IST 0
മുംബൈ: മുംബൈ നഗരവും ഉപനഗരങ്ങളും നിഛലമായ കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് നിരത്തിൽ വാഹനങ്ങളില്ല, ആളുകളുമില്ല, മെഡിക്കൽ സ്റ്റോറുകൾ പോലും തുറന്നിട്ടില്ല, ട്രെയിനുകൾ പൂർണമായും നിർത്തിയിട്ടേക്കുന്നു. ഹൌസിങ്…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

Leave a comment