സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയും അമിത്ഷായും അദ്വാനിയെ സന്ദര്‍ശിച്ചു  

221 0

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു.

ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍. കാന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

കോണ്‍ഗ്രസിതര സര്‍ക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വര്‍ദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും നരേന്ദ്രമോദിയുടേത് തന്നെ.

സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു, വിമര്‍ശകരെ ദേശദ്രോഹികളെന്ന് നമ്മള്‍ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓര്‍മ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളില്‍ പങ്കെടുക്കും.

Related Post

ഐ.ആര്‍.ഇ.പി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും

Posted by - Jan 17, 2019, 08:24 am IST 0
കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ കൊച്ചി അമ്പലമുഗളിലെ ബി.പി.സി.എല്‍ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST 0
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം

Posted by - May 23, 2018, 04:07 pm IST 0
കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട്…

ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ  ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി    

Posted by - Nov 23, 2019, 04:09 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഗവർണറുടെ…

Leave a comment