സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

121 0

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ വോട്ടുചോര്‍ച്ചയും യോഗം വിലയിരുത്തും. കേരളത്തില്‍ തിരിച്ചടിയില്‍ ശബരിമലയും വിഷയമായോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കും.

കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നിലായി  നാലാമതായിരുന്നു. ത്രിപുരയിലെ രണ്ട് സീറ്റുകളും പരാജയപ്പെട്ടു. കേരളത്തില്‍ വിജയം ഉറപ്പിച്ചിരുന്ന പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡങ്ങളിലും വടകരയില്‍ പി ജയരാജന്റെ തോല്‍വിയും സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.  കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേരളത്തില്‍ നിന്നുള്ള പി ബി അംഗം എംഎ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Related Post

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Posted by - Apr 19, 2019, 07:07 pm IST 0
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം…

മക്കൾക്ക് വേണ്ടി ക്ഷോഭിക്കുന്നതിൽ കുറ്റം പറയാനാകില്ല : ഒളിയാമ്പുമായി കെഎം ഷാജി.

Posted by - Apr 19, 2020, 06:20 pm IST 0
 കണ്ണൂർ:  പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെ വിമർശിക്കുന്നതായുള്ള ആരോപണങ്ങൾക്ക് മറുപടിയായി കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്പ്രിംഗ്‌ളർ ദുരിതാശ്വാസ നിധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമായ…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

Posted by - May 23, 2019, 01:45 am IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

Leave a comment