സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

170 0

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ വോട്ടുചോര്‍ച്ചയും യോഗം വിലയിരുത്തും. കേരളത്തില്‍ തിരിച്ചടിയില്‍ ശബരിമലയും വിഷയമായോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കും.

കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നിലായി  നാലാമതായിരുന്നു. ത്രിപുരയിലെ രണ്ട് സീറ്റുകളും പരാജയപ്പെട്ടു. കേരളത്തില്‍ വിജയം ഉറപ്പിച്ചിരുന്ന പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡങ്ങളിലും വടകരയില്‍ പി ജയരാജന്റെ തോല്‍വിയും സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.  കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേരളത്തില്‍ നിന്നുള്ള പി ബി അംഗം എംഎ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Related Post

നേമത്തെ കരുത്തനായി കെ മുരളീധരന്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും  

Posted by - Mar 14, 2021, 06:18 pm IST 0
തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കും ഏറെ…

ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

Posted by - Apr 29, 2018, 03:03 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം…

ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 04:34 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി…

രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ

Posted by - Apr 18, 2018, 09:07 am IST 0
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മയാണ് രംഗത്തെത്തിയത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അഖിലേന്ത്യാ വനിതാ…

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  

Posted by - Mar 4, 2021, 10:17 am IST 0
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ…

Leave a comment