ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

220 0

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി നരേന്ദ്ര മോദി. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നു മോദി.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി പറഞ്ഞു.

മോദി ഇന്ന് സ്വദേശമായ ഗുജറാത്തിലേക്ക് പോകും. അഹമ്മദാബാദിലെത്തുന്ന മോദി, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനുമാണ് എത്തുന്നത്. നാളെ മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 30 നാകും മോദിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാചടങ്ങില്‍ ലോകനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കമുള്ളവര്‍ സംബന്ധിക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ 352 സീറ്റ് നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം പിടിച്ചത്. ബിജെപിക്ക് ഒറ്റയ്ക്കുതന്നെ 303 സീറ്റ് ലഭിച്ചു.

Related Post

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST 0
ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി…

എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

Posted by - May 29, 2020, 04:58 am IST 0
എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും.…

വിമാനത്തിൽ അർണാബ് ഗോസ്വാമിയെ ചോദ്യംചെയ്ത കുണാൽ കാംറയെ നാലു കമ്പനികള്‍ വിലക്കി

Posted by - Jan 30, 2020, 09:28 am IST 0
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരൻ കുണാൽ കാംറയെ നാലു വിമാനക്കമ്പനികൾ വിലക്കി. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ…

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി

Posted by - Dec 4, 2018, 04:49 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി.…

Leave a comment