ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

183 0

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി നരേന്ദ്ര മോദി. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നു മോദി.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി പറഞ്ഞു.

മോദി ഇന്ന് സ്വദേശമായ ഗുജറാത്തിലേക്ക് പോകും. അഹമ്മദാബാദിലെത്തുന്ന മോദി, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനുമാണ് എത്തുന്നത്. നാളെ മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 30 നാകും മോദിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാചടങ്ങില്‍ ലോകനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കമുള്ളവര്‍ സംബന്ധിക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ 352 സീറ്റ് നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം പിടിച്ചത്. ബിജെപിക്ക് ഒറ്റയ്ക്കുതന്നെ 303 സീറ്റ് ലഭിച്ചു.

Related Post

ഫാത്തിമ ലത്തീഫിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

Posted by - Dec 15, 2019, 10:33 am IST 0
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാർ  ശുപാര്‍ശ ചെയ്തു. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ്…

കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല 

Posted by - Mar 7, 2018, 08:12 am IST 0
കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല  വ്യാഴാഴ്ച ചേരാനിരിക്കുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയിൽ കേരളത്തിന് നിരാശയ്‌ക്ക്‌സാധ്യത.ഇത്തവണ കേരളത്തിലേക്ക് പുതിയ വണ്ടികൾ ഓടാനുള്ള സാധ്യത വിരളമാണ് എന്ന് മധ്യ റെയില്‍വേ…

തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ അപകടത്തില്‍പ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Posted by - Sep 7, 2018, 08:06 pm IST 0
മാലെ: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പോയ എയര്‍ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങുകയായിരുന്നു. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിലായിരുന്ന റണ്‍വേയിലാണ് വിമാനം…

ഫൊനി ബംഗ്ലാദേശിലേക്ക് കയറി; 15 മരണം; കാര്യമായ ആള്‍നാശമില്ലാതെ ചുഴലിക്കാറ്റിനെ നേരിട്ട ഒഡീഷയെ അഭിനന്ദിച്ച് യുഎന്‍  

Posted by - May 4, 2019, 08:23 pm IST 0
ധാക്ക: ഒഡീഷയിലും ബംഗാളിലും കനത്തനാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് കയറി. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 …

ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് ആൽമഹത്യ ചെയ്തു 

Posted by - Sep 17, 2019, 10:19 am IST 0
അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആൽമഹത്യാ ചെയ്തു.  വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ…

Leave a comment