തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ കെ.വി.തോമസോ യു.ഡി.എഫ് കണ്‍വീനറാകാന്‍ സാധ്യതയുണ്ട്.തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പാതിവഴിയില്‍ നിര്‍ത്തിയ പുന:സംഘടനയിലൂടെപാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍മുല്ലപള്ളി രാമചന്ദ്രന്റെ ശ്രമം.നിര്‍ണ്ണായകമായ ആറ് തസ്തികകളില്‍ പുതിയ ആളെകണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലുംഎം.പിമാരായതിനാല്‍ ഇവരെമാറ്റി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കണോഎന്നുള്ളതാണ് പ്രധാന വിഷയം.എം.ഐ ഷാനവാസിന്റെമരണത്തെ തുടര്‍ന്ന് നിലവില്‍ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.ഒരാള്‍ക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളിയുടെ ലൈന്‍.ഇന്ന് യുഡിഎഫ് യോഗവുംനാളെ കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും ഉണ്ട്.പക്ഷേ ദില്ലിയിലെ ചര്‍ച്ചകളിലാകും അന്തിമതീരുമാനമെടുക്കുക. ബെന്നി ബെഹന്നാന്‍എംപിയായതോടെ പുതിയകണ്‍വീനറെ കണ്ടെത്തണം.എം.എം ഹസ്സന്റെ പേരാണ്‌സജീവമായി പരിഗണിക്കുന്നത്. കെ.പി.സി.സി സ്ഥാനം ഒഴിഞ്ഞ ഹസ്സന് പ്രധാനസ്ഥാനം നല്‍കണമെന്നാണ്എ ഗ്രൂപ്പ് നിലപാട്.തിരഞ്ഞെടുപ്പില്‍ കിട്ടിയ ന്യൂനപക്ഷവിഭാഗത്തിന്റെ അകമഴിഞ്ഞ സഹായം ഹസ്സന്റെസാധ്യത കൂട്ടുന്നു.എറണാകുളം സീറ്റ് ഹൈബിക്ക് വിട്ടുകൊടുത്ത കെവിതോമസിന്റെ പേരുംകണ്‍വീനര്‍ സ്ഥാനത്തേക്കുപരിഗണിക്കുന്നു. മത്സരരംഗത്തു നിന്നും മാറുമ്പോള്‍മാന്യമായ പരിഗണന കെ.വി.തോമസിന് ഹൈക്കമാന്‍ഡ്ഉറപ്പ് നല്‍കിയതാണ്. ടി.എന്‍.പ്രതാപനും വി.കെ. ശ്രീകണ്ഠനും ജയിച്ചതോടെ രണ്ട്പുതിയ ഡി.സി.സികള്‍ക്കുംപ്രസിഡന്റുമാരെയും കണ്ടെത്തണം. അതോടൊപ്പം ചിലഡി.സി.സി.കളിലും അഴിച്ചുപണി വന്നേക്കാം. ആലപ്പുഴയില്‍തോറ്റ ഷാനിമോള്‍ ഉസ്മാന്പദവി നല്‍കണമെന്ന് ഗ്രൂപ്പുകള്‍ക്ക് അതീതമായ അഭിപ്രായം ഉണ്ട്.
Related Post
ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…
രാഹുല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? ചര്‍ച്ചകള്‍ സജീവം
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റ്…
പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ,…
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസെന്ന് യോഗി ആദിത്യനാഥ്
റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി…
യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്ര
തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.…