തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ കെ.വി.തോമസോ യു.ഡി.എഫ് കണ്‍വീനറാകാന്‍ സാധ്യതയുണ്ട്.തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പാതിവഴിയില്‍ നിര്‍ത്തിയ പുന:സംഘടനയിലൂടെപാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍മുല്ലപള്ളി രാമചന്ദ്രന്റെ ശ്രമം.നിര്‍ണ്ണായകമായ ആറ് തസ്തികകളില്‍ പുതിയ ആളെകണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലുംഎം.പിമാരായതിനാല്‍ ഇവരെമാറ്റി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കണോഎന്നുള്ളതാണ് പ്രധാന വിഷയം.എം.ഐ ഷാനവാസിന്റെമരണത്തെ തുടര്‍ന്ന് നിലവില്‍ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.ഒരാള്‍ക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളിയുടെ ലൈന്‍.ഇന്ന് യുഡിഎഫ് യോഗവുംനാളെ കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും ഉണ്ട്.പക്ഷേ ദില്ലിയിലെ ചര്‍ച്ചകളിലാകും അന്തിമതീരുമാനമെടുക്കുക. ബെന്നി ബെഹന്നാന്‍എംപിയായതോടെ പുതിയകണ്‍വീനറെ കണ്ടെത്തണം.എം.എം ഹസ്സന്റെ പേരാണ്‌സജീവമായി പരിഗണിക്കുന്നത്. കെ.പി.സി.സി സ്ഥാനം ഒഴിഞ്ഞ ഹസ്സന് പ്രധാനസ്ഥാനം നല്‍കണമെന്നാണ്എ ഗ്രൂപ്പ് നിലപാട്.തിരഞ്ഞെടുപ്പില്‍ കിട്ടിയ ന്യൂനപക്ഷവിഭാഗത്തിന്റെ അകമഴിഞ്ഞ സഹായം ഹസ്സന്റെസാധ്യത കൂട്ടുന്നു.എറണാകുളം സീറ്റ് ഹൈബിക്ക് വിട്ടുകൊടുത്ത കെവിതോമസിന്റെ പേരുംകണ്‍വീനര്‍ സ്ഥാനത്തേക്കുപരിഗണിക്കുന്നു. മത്സരരംഗത്തു നിന്നും മാറുമ്പോള്‍മാന്യമായ പരിഗണന കെ.വി.തോമസിന് ഹൈക്കമാന്‍ഡ്ഉറപ്പ് നല്‍കിയതാണ്. ടി.എന്‍.പ്രതാപനും വി.കെ. ശ്രീകണ്ഠനും ജയിച്ചതോടെ രണ്ട്പുതിയ ഡി.സി.സികള്‍ക്കുംപ്രസിഡന്റുമാരെയും കണ്ടെത്തണം. അതോടൊപ്പം ചിലഡി.സി.സി.കളിലും അഴിച്ചുപണി വന്നേക്കാം. ആലപ്പുഴയില്‍തോറ്റ ഷാനിമോള്‍ ഉസ്മാന്പദവി നല്‍കണമെന്ന് ഗ്രൂപ്പുകള്‍ക്ക് അതീതമായ അഭിപ്രായം ഉണ്ട്.
Related Post
പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി; ടിക്കാറാം മീണ
തിരുവനന്തപുരം: ദൈവത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം ആവർത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു എന്ന് ജോസ് കെ മാണിയുടെ ഭാര്യ
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു എന്ന് ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം…
കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…
സി.പി.എം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം
കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…