ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം. ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനസമിതി പരിശോധിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്നു സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സി.പി.എം കേരളഘടകം. കോണ്‍ഗ്രസുമായി നീക്കുപോ ക്കുണ്ടാക്കാന്‍ നടത്തിയ ശ്രമംതിരിച്ചടിച്ചെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു.കേരളത്തിലെ വോട്ടുചോര്‍ച്ചതിരിച്ചറിയാനായില്ലെന്ന് പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനംനിലനില്‍ക്കെയാണ് കേന്ദ്ര നേതൃത്വത്തെ ഉന്നം വച്ചുള്ള സംസ്ഥാനഘടകത്തിന്റെ നീക്കം. അതേസമയം, തിരഞ്ഞെടുപ്പിന്റെപ്രാഥമിക അവലോകനത്തിനായി സി.പി.ഐ കേന്ദ്രസെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്‌യോഗങ്ങള്‍ക്ക് തുടക്കമായി.കേരളത്തില്‍ വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളുംപാര്‍ട്ടിയുടെ അടിത്തറയില്‍നിന്ന് അകന്നത് സംസ്ഥാനഘടകത്തിന് മുന്‍കൂട്ടി കാണാനായില്ലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം.ഇതിനു കേന്ദ്ര നേതൃത്വത്തിന്റെപാളിച്ചകള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കുകയാണ് സംസ്ഥാനഘടകം. ദേശീയ തലത്തില്‍ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേകഴിയൂ എന്ന ചിന്ത യു.ഡി.എഫിന് അനുകൂലമായി.ദേശീയ രാഷ്ട്രീയത്തിന്റെഭാഗമായി സ്വീകരിച്ച ഈ സമീപനം ജനവിധിയെ സ്വാധീനിച്ചപ്രധാന ഘടകമാണെന്നുംചൂണ്ടിക്കാണിക്കപ്പെട്ടു. തിരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ചര്‍ച്ച തുടരുകയാണ്. കേന്ദ്രതലത്തില്‍ പാര്‍ട്ടി നേരിടുന്നമറ്റൊരു പ്രധാന പ്രതിസന്ധിയുംചര്‍ച്ചയായി. തോല്‍വിവിലയിരുത്തി സംസ്ഥാന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട്അടുത്ത മാസം ആദ്യം ചേരുന്നകേന്ദ്രകമ്മിറ്റി പരിശോധിക്കും.
Related Post
സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ…
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന
തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…
എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും…
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ബിഡിജെഎസ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച് അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍…