ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം. ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനസമിതി പരിശോധിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്നു സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സി.പി.എം കേരളഘടകം. കോണ്‍ഗ്രസുമായി നീക്കുപോ ക്കുണ്ടാക്കാന്‍ നടത്തിയ ശ്രമംതിരിച്ചടിച്ചെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു.കേരളത്തിലെ വോട്ടുചോര്‍ച്ചതിരിച്ചറിയാനായില്ലെന്ന് പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനംനിലനില്‍ക്കെയാണ് കേന്ദ്ര നേതൃത്വത്തെ ഉന്നം വച്ചുള്ള സംസ്ഥാനഘടകത്തിന്റെ നീക്കം. അതേസമയം, തിരഞ്ഞെടുപ്പിന്റെപ്രാഥമിക അവലോകനത്തിനായി സി.പി.ഐ കേന്ദ്രസെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്‌യോഗങ്ങള്‍ക്ക് തുടക്കമായി.കേരളത്തില്‍ വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളുംപാര്‍ട്ടിയുടെ അടിത്തറയില്‍നിന്ന് അകന്നത് സംസ്ഥാനഘടകത്തിന് മുന്‍കൂട്ടി കാണാനായില്ലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം.ഇതിനു കേന്ദ്ര നേതൃത്വത്തിന്റെപാളിച്ചകള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കുകയാണ് സംസ്ഥാനഘടകം. ദേശീയ തലത്തില്‍ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേകഴിയൂ എന്ന ചിന്ത യു.ഡി.എഫിന് അനുകൂലമായി.ദേശീയ രാഷ്ട്രീയത്തിന്റെഭാഗമായി സ്വീകരിച്ച ഈ സമീപനം ജനവിധിയെ സ്വാധീനിച്ചപ്രധാന ഘടകമാണെന്നുംചൂണ്ടിക്കാണിക്കപ്പെട്ടു. തിരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ചര്‍ച്ച തുടരുകയാണ്. കേന്ദ്രതലത്തില്‍ പാര്‍ട്ടി നേരിടുന്നമറ്റൊരു പ്രധാന പ്രതിസന്ധിയുംചര്‍ച്ചയായി. തോല്‍വിവിലയിരുത്തി സംസ്ഥാന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട്അടുത്ത മാസം ആദ്യം ചേരുന്നകേന്ദ്രകമ്മിറ്റി പരിശോധിക്കും.
Related Post
പീഡനക്കേസില് ഡിവൈഎഫ്ഐ നേതാവിന് മുന്കൂര് ജാമ്യം
കൊച്ചി: വനിതാ നേതാവിനെ എംഎല്എ ഹോസ്റ്റലില്വച്ച് പീഡിപ്പിക്കാന് ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന് ലാലിന് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. പരാതി…
സജ്ജന് കുമാര് പാര്‍ട്ടി അംഗത്വം രാജിവച്ചു
ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില് ശിക്ഷിക്കപ്പെട്ട മുതിര്ന്ന കോണ്ഗ്രസ് നേതാവ് സജ്ജന് കുമാര് പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന് രാഹുല് ഗാന്ധിക്ക് കൈമാറി. ഹൈക്കോടതി…
ബി.ജെ.പി നേതാവ് ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് യുവതി
ലഖ്നോ: ബി.ജെ.പി നേതാവ് ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്…
നവീന്‍ പട്‌നായിക്കിനും ചന്ദ്രബാബു നായിഡുവിനും നിര്‍ണായകം
ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകം…
പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…