ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് യുവ ലേഡി ഡോക്ടര്‍ ജീവനൊടുക്കി  

243 0

ന്യൂഡല്‍ഹി: മുംബൈയില്‍ഇരുപത്തിമൂന്നുകാരിയായഡോക്ടര്‍ ജീവനൊടുക്കിയത്മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെഅമ്മ ആരോപിച്ചു. മുംബൈബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്‍മാന്‍ തട്‌വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാര്‍തന്നെ നിരന്തരം ജാതീയമായിഅധിക്ഷേപിച്ചിരുന്നുവെന്നുമരണത്തിനു മുമ്പ് പായല്‍ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ഡോ. ഹേമ അഹൂജ, ഡോ.ഭക്തി മെഹല്‍, ഡോ. അങ്കിതഖണ്ഡില്‍വാള്‍ എന്നിവരുടെഅംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് റദ്ദാക്കി. ഇവര്‍മൂവരും ഇപ്പോള്‍ ഒളിവിലാണ്.പ്രതികളെന്ന് സംശയിക്കുന്നഡോക്ടര്‍മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത്അന്വേഷണം ആരംഭിച്ചതായിസീനിയര്‍ പൊലീസ് ഓഫിസര്‍ദീപക് കുണ്ഡല്‍ അറിയിച്ചു.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍തടയുന്നതിനായി ഏര്‍പ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളുംഇവര്‍ക്കെതിരെ ചുമത്തപ്പെടും.നിരന്തരമായ അധിക്ഷേപങ്ങള്‍ക്കെതിരെ തന്റെ മകള്‍മാനേജുമെന്റിന് പരാതിനല്‍കിയിരുന്നെങ്കിലും അത്പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നാണ് തട്‌വിയുടെഅമ്മ പറഞ്ഞത്.' എന്നോട്‌ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തില്‍ നിന്ന് വന്നതിനാല്‍മൂന്ന് ഡോക്ടര്‍മാര്‍ അവളെജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവര്‍നിരന്തരം അവളെ പീഡിപ്പിച്ചിരുന്നു. എന്റെ മകള്‍ക്ക് നീതിലഭിക്കണം',- തട്‌വിയുടെ അമ്മഅബേദ പറഞ്ഞു.എന്നാല്‍ അബേദയുടെആരോപണങ്ങള്‍ ആശുപത്രിഅധികൃതര്‍ നിഷേധിച്ചു. ഈവിഷയത്തില്‍ ആരില്‍നിന്നുംപരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎല്‍ നായര്‍ആശുപത്രി ഡീന്‍ രമേശ് ബര്‍മല്‍പറയുന്നത്. ആശുപത്രി ഒരുറാഗിങ് വിരുദ്ധ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ തട്‌വിയുടെ അമ്മ മാനേജുമെന്റിന് പരാതി നല്‍കിയിരുന്നെന്നും കൃത്യസമയത്ത്ഇടപെട്ടിരുന്നെങ്കില്‍ തട്‌വിയുടെജീവനും പ്രതിചേര്‍ക്കപ്പെട്ട മൂന്ന്‌ഡോക്ടര്‍മാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്‌വിയുടെ സഹപ്രവര്‍ത്തക പറഞ്ഞു.

Related Post

ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted by - Nov 23, 2018, 02:57 pm IST 0
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സേക്കിപോറയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പരിശോധന…

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം:  കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി

Posted by - Apr 16, 2019, 04:00 pm IST 0
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി.…

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു

Posted by - Jul 4, 2018, 08:06 am IST 0
മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. അതിനാല്‍തന്നെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മാത്രമല്ല, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്നും, നഗരത്തില്‍…

ജി.പരമേശ്വരയ്‌ക്കെതിരായ റെയ്ഡ്: 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു

Posted by - Oct 11, 2019, 01:45 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.  ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി  പരമേശ്വരയുമായി ബന്ധമുള്ള…

Leave a comment