തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സഹമന്ത്രിസ്ഥാനമോ സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നല്‍കിയേക്കുമെന്നാണ് സൂചന.നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച ആനന്ദ ബോസ്മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെസ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സര്‍വകലാശാല വൈസ്ചാന്‍സലര്‍ തുടങ്ങിയപദവികള്‍ വഹിച്ചിട്ടുണ്ട്.നാലു തവണ യു.എന്നിന്റെഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവുംഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റുഫെലോഷിപ്പും ഉള്‍പ്പെടെദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകള്‍ലഭിച്ചിട്ടുണ്ട്.നരേന്ദ്ര മോദിയുടെ 'എല്ലാവര്‍ക്കും വീട് പദ്ധതി'ആവിഷ്‌കരിക്കപ്പെട്ടത് നിര്‍മിതികേന്ദ്ര-യുടെ ചെലവ് കുറഞ്ഞവീട് നിര്‍മ്മാണ പദ്ധതിയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ബി.ജെ.പിയുടെപല നയരൂപീകരണങ്ങളിലുംആനന്ദ ബോസ് പങ്കാളിയായിരുന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സംസ്ഥാനബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അക്കാര്യത്തില്‍സംസ്ഥാന നേതൃത്വം ഇടപെടാറില്ലെന്നും പ്രസിഡന്റ്പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Related Post
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് . നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കണ…
സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി
ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി…
ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയേറുന്നു; അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതിനിടെയാണ്…
വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന് ലഭിച്ചു . ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന…
കൂടത്തായി ദുരൂഹമരണം: മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ്…