തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സഹമന്ത്രിസ്ഥാനമോ സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നല്‍കിയേക്കുമെന്നാണ് സൂചന.നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച ആനന്ദ ബോസ്മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെസ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സര്‍വകലാശാല വൈസ്ചാന്‍സലര്‍ തുടങ്ങിയപദവികള്‍ വഹിച്ചിട്ടുണ്ട്.നാലു തവണ യു.എന്നിന്റെഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവുംഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റുഫെലോഷിപ്പും ഉള്‍പ്പെടെദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകള്‍ലഭിച്ചിട്ടുണ്ട്.നരേന്ദ്ര മോദിയുടെ 'എല്ലാവര്‍ക്കും വീട് പദ്ധതി'ആവിഷ്‌കരിക്കപ്പെട്ടത് നിര്‍മിതികേന്ദ്ര-യുടെ ചെലവ് കുറഞ്ഞവീട് നിര്‍മ്മാണ പദ്ധതിയില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ബി.ജെ.പിയുടെപല നയരൂപീകരണങ്ങളിലുംആനന്ദ ബോസ് പങ്കാളിയായിരുന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സംസ്ഥാനബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അക്കാര്യത്തില്‍സംസ്ഥാന നേതൃത്വം ഇടപെടാറില്ലെന്നും പ്രസിഡന്റ്പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
