മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി, ബീഡ്, ദുലെ എന്നീജില്ലകളിലുള്ളവരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്.അകോള (186 പേര്‍), നാഗ്പുര്‍ (156), ലാത്തൂര്‍(68),നാസിക് (23) തുടങ്ങിയ ജില്ലകളിലുള്ളവരാണ് ചികിത്സതേടിയിട്ടുള്ളത്. ഉഷ്ണതരംഗംകാരണം അസുഖാധിതരാകുന്നവരെ ചികിത്സിക്കാന്‍ഈ ജില്ലകളില്‍ പ്രത്യേകക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.ഉച്ച മുതല്‍ വൈകീട്ട്അഞ്ചുവരെ വീടുകളില്‍നിന്നും പുറത്തിറങ്ങരുതെന്ന് ജില്ലാധികൃതര്‍ നിര്‍ദേശംനല്‍കി.കാര്‍ ണേറ്റഡ് പാനീയങ്ങള്‍, മദ്യം, കാപ്പി, ചായഎന്നിവയുടെ ഉപഭോഗംകുറയ്ക്കണം. ശുദ്ധജലംകൂടുതലായി കുടിക്കണം.ബാക്ടീരിയയും വൈറസുംപെരുകാന്‍ ഉയര്‍ന്ന താപനില ഇടയാക്കിയിട്ടുണ്ട്.അതിനാല്‍ വഴിയോരഭക്ഷണവുംപഴച്ചാറുകളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പുംനിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിദര്‍ഭമേഖലയിലെ അകോള, ബുര്‍ഡദാന, നാഗ്പുഡ, ബണ്ടാര,ഗഡ്ചിരോളി, ഗോണ്ടിയ എന്നിവിടങ്ങളില്‍ താപനില45 ഡിഗ്രി കടന്നിട്ടുണ്ട്. മറാത്ത്‌വാഡ മേഖലയും കടുത്തവരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.
Related Post
ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ്
ലഖ്‌നൗ : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി…
പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേഡെ) വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ഛോട്ടാരാജന്‍, സഹായി രോഹിത്…
മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം
റാഞ്ചി: ജാര്‍ഖണ്ഡില്‍ മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. റാഞ്ചി, ഹസാരിബാഗ്, ഗിരിധി, ആദിയാപൂര്, മോദിനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗിരിദിയില്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ്…
ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടും. നാലു പേരെ രക്ഷപെടുത്തി. സ്കൂള്‍ വിദ്യാര്‍ഥികള്‍…
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: 2 ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളില്‍ നാല് സി.ആര്‍.പി.എഫുകാര്‍ക്ക് പരിക്ക്. സി.ആര്‍.പി.എഫ് വാഹനമിടിച്ച് കശ്മീരില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍…