മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി, ബീഡ്, ദുലെ എന്നീജില്ലകളിലുള്ളവരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്.അകോള (186 പേര്‍), നാഗ്പുര്‍ (156), ലാത്തൂര്‍(68),നാസിക് (23) തുടങ്ങിയ ജില്ലകളിലുള്ളവരാണ് ചികിത്സതേടിയിട്ടുള്ളത്. ഉഷ്ണതരംഗംകാരണം അസുഖാധിതരാകുന്നവരെ ചികിത്സിക്കാന്‍ഈ ജില്ലകളില്‍ പ്രത്യേകക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.ഉച്ച മുതല്‍ വൈകീട്ട്അഞ്ചുവരെ വീടുകളില്‍നിന്നും പുറത്തിറങ്ങരുതെന്ന് ജില്ലാധികൃതര്‍ നിര്‍ദേശംനല്‍കി.കാര്‍ ണേറ്റഡ് പാനീയങ്ങള്‍, മദ്യം, കാപ്പി, ചായഎന്നിവയുടെ ഉപഭോഗംകുറയ്ക്കണം. ശുദ്ധജലംകൂടുതലായി കുടിക്കണം.ബാക്ടീരിയയും വൈറസുംപെരുകാന്‍ ഉയര്‍ന്ന താപനില ഇടയാക്കിയിട്ടുണ്ട്.അതിനാല്‍ വഴിയോരഭക്ഷണവുംപഴച്ചാറുകളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പുംനിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിദര്‍ഭമേഖലയിലെ അകോള, ബുര്‍ഡദാന, നാഗ്പുഡ, ബണ്ടാര,ഗഡ്ചിരോളി, ഗോണ്ടിയ എന്നിവിടങ്ങളില്‍ താപനില45 ഡിഗ്രി കടന്നിട്ടുണ്ട്. മറാത്ത്‌വാഡ മേഖലയും കടുത്തവരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.
Related Post
രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…
ജമ്മു കശ്മീരിൽ 50,000 ഒഴിവുകൾ ഉടൻ നികത്തും: ഗവർണർ സത്യപാൽ മാലിക്
ശ്രീനഗർ: അടുത്ത ഏതാനും മാസങ്ങളിൽ ജമ്മു കശ്മീർ സർക്കാർ വിവിധ സർക്കാർ വകുപ്പുകളിൽ 50,000 ഒഴിവുകൾ നികത്തും. രാജ്ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഗവർണർ സത്യപാൽ മാലിക് ഇത്…
ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…
മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…
മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി
മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. അവശരായ 72…