കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത് നടന്നചടങ്ങില്‍ ദേശീയ സെക്രട്ടറികൈലാശ് വിജയവര്‍ഗിയയുംബംഗാളിലെ ബി.ജെ.പി. നേതാവ്മുകുള്‍ റോയിയും ചേര്‍ന്നാണ്തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുറോയി,തുഷാര്‍കാന്തി ഭട്ടാചാര്യഎന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.എമാര്‍.ദേബേന്ദ്ര റോയി ആണ്‌സി.പി.എമ്മില്‍ നിന്നെത്തിയഎം.എല്‍.എ. മുകുള്‍ റോയിനേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ്ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബി.ജെ.പിയിലേക്കുള്ള വരവുംഏഴു ഘട്ടങ്ങളായി നടക്കും. ഇത്ഒന്നാംഘട്ടം മാത്രമാണ്. ഭാവിയില്‍കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറും', ബംഗാളിന്റെ ചാര്‍ജുള്ള മുതിര്‍ന്നബി.ജെ.പി നേതാവ് കൈലാശ്‌വിജയവര്‍ഗിയ പറഞ്ഞു.2017ലാണ് മുകുള്‍ റോയി മമതയുമായി പിരിഞ്ഞ് ബി.ജെ.പിലേക്കുപോകുന്നത്. മുകുള്‍ റോയിയെ പിന്തുണച്ച് ആറ് തൃണമൂല്‍നേതാക്കളും ബി.ജെ.പിയിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴും മുകുളിന്റെ മകന്‍സുബ്രാന്‍ഷു തൃണമൂലില്‍ തുടര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌സസ്‌പെന്‍ഡ് ചെയ്തതോടെസുബ്രാന്‍ഷുവും അച്ഛന്റെ പാതപിന്‍തുടരുകയായിരുന്നു.എം.എല്‍.എമാരുടെ വരവിനെകുറിച്ച് നേരത്തെ നരേന്ദ്രമോദി മമതയക്ക്‌സൂചന നല്‍കിയിരുന്നു. 23 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പേള്‍ ബംഗാളില്‍ താമരവിരിയുമെന്നും മമതയുടെ എം.എല്‍.എമാര്‍ അവരെവിട്ട് ഓടുമെന്നുമാണ് മോദി മമതയോട്പറഞ്ഞത്.
Related Post
രഞ്ജിത്ത് മത്സരിച്ചേക്കില്ല; നാലാം വട്ടവും കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ്കുമാര്‍ തന്നെയെന്ന് സൂചന
കോഴിക്കോട്: സിനിമാ നടനും സംവിധായകനുമായ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതായിട്ടാണ് വിവരം. ഇവിടെ സിറ്റിംഗ് എംഎല്‍എ യായ പ്രദീപ് കുമാര്‍…
50:50 ഫോർമുല തന്നെ വേണമെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് ശിവസേന
മുംബൈ: പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന്…
മോദിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്.…
ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ…
കോന്നിയിൽ കെ. സുരേന്ദ്രന് വിജയം ഉറപ്പ്: എ പി അബ്ദുള്ളക്കുട്ടി
കോന്നി: കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന്…