കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത് നടന്നചടങ്ങില്‍ ദേശീയ സെക്രട്ടറികൈലാശ് വിജയവര്‍ഗിയയുംബംഗാളിലെ ബി.ജെ.പി. നേതാവ്മുകുള്‍ റോയിയും ചേര്‍ന്നാണ്തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുറോയി,തുഷാര്‍കാന്തി ഭട്ടാചാര്യഎന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.എമാര്‍.ദേബേന്ദ്ര റോയി ആണ്‌സി.പി.എമ്മില്‍ നിന്നെത്തിയഎം.എല്‍.എ. മുകുള്‍ റോയിനേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ്ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബി.ജെ.പിയിലേക്കുള്ള വരവുംഏഴു ഘട്ടങ്ങളായി നടക്കും. ഇത്ഒന്നാംഘട്ടം മാത്രമാണ്. ഭാവിയില്‍കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറും', ബംഗാളിന്റെ ചാര്‍ജുള്ള മുതിര്‍ന്നബി.ജെ.പി നേതാവ് കൈലാശ്‌വിജയവര്‍ഗിയ പറഞ്ഞു.2017ലാണ് മുകുള്‍ റോയി മമതയുമായി പിരിഞ്ഞ് ബി.ജെ.പിലേക്കുപോകുന്നത്. മുകുള്‍ റോയിയെ പിന്തുണച്ച് ആറ് തൃണമൂല്‍നേതാക്കളും ബി.ജെ.പിയിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴും മുകുളിന്റെ മകന്‍സുബ്രാന്‍ഷു തൃണമൂലില്‍ തുടര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌സസ്‌പെന്‍ഡ് ചെയ്തതോടെസുബ്രാന്‍ഷുവും അച്ഛന്റെ പാതപിന്‍തുടരുകയായിരുന്നു.എം.എല്‍.എമാരുടെ വരവിനെകുറിച്ച് നേരത്തെ നരേന്ദ്രമോദി മമതയക്ക്‌സൂചന നല്‍കിയിരുന്നു. 23 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പേള്‍ ബംഗാളില്‍ താമരവിരിയുമെന്നും മമതയുടെ എം.എല്‍.എമാര്‍ അവരെവിട്ട് ഓടുമെന്നുമാണ് മോദി മമതയോട്പറഞ്ഞത്.
