ന്യൂഡല്‍ഹി: കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടര്‍ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല്‍ പകരമാളെ കïെത്താന്‍ പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്‍സാവകാശം വേണമെന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധി,രാജസ്ഥാന് ഉപമുഖ്യമന്ത്രിസച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ്വക്താവ് രണ്‍ദീപ് സുര്ജെവാലഎന്നിവര് ഇന്നലെ രാവിലെരാഹുലിന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തി. രാഹുലിനു പിന്തുണയുമായി എം.കെ.സ്റ്റാലിന്രംഗത്തെത്തി. കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവയ്ക്കരുതെന്നു ഫോണില്അഭ്യര്ഥിച്ചു.രാഹുല്‍ ഗാന്ധി പിന്മാറുകയാണെങ്കില് അത് ആത്മഹത്യാപരമെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് ഫലം എല്ലാത്തിന്റെയുംഅവസാനമല്ല. ശത്രുക്കള്‍ക്ക് ആയുധം നല്‍കരുതെന്നും രാഹുലിനോട്ലാലു പ്രസാദ് പറഞ്ഞു.അധ്യക്ഷസ്ഥാനത്ത്നിന്ന് മാറാന്‍ രാഹുലിനെപ്രേരിപ്പിച്ച നിലപാടുകള്ഇതാണ്: ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഓടി നടന്ന്പണിയെടുത്തു. ഉറക്കമില്ലാതെകഠിനാധ്വാനം ചെയ്തു. പക്ഷേഗ്രൂപ്പുകളികള് എല്ലാം തുലച്ചു.രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റുംഅടക്കമുള്ളവര് വരെ പരസ്പരം കാലുവാരി. എങ്ങനെയുംഎണ്പത് സീറ്റുകളില്‍ എങ്കിലുംഎത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്എല്ലാം സ്വന്തം ഉത്തരവാദിത്തംഎന്ന രീതിയിലാണ്. ഈ രീതിനല്ലതല്ല. കൂട്ടായ ഉത്തരവാദിത്തം ഉണ്ടാവണം. ഇതൊരു പാര്‍ട്ടിയാണ്.എല്ലാം ഗാന്ധി കുടുംബത്തിന്റെ തലയില്‍ എന്നമട്ടില്‍ മറ്റുനേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്.ഇതിനിടെ രാജസ്ഥാന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരിയ രാജിപ്രഖ്യപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്മന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് കഠാരിയ പറഞ്ഞു.
Related Post
അസമിൽ പൗരത്വ നിയമത്തെ അനുകൂലിച് പതിനായിരങ്ങൾ പങ്കെടുത്ത റാലി
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വം നല്കിയ റാലിയില്‍ 50,000ല്‍ അധികം ആളുകള്‍ പങ്കെടുത്തു. അസമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി…
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര് മരിച്ചു
കോട്ട്വാര്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര് മരിച്ചു. എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരി ഗഡ്വാള് ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലി-ഭുവന്…
കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ…
കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്തു പേര് മരിച്ചു
കച്ച്: ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്തു പേര് മരിച്ചു. ഞായറാഴ്ച വൈകുന്നേരം കച്ചിലെ ബച്ചുവയിലായിരുന്നു അപകടം. രണ്ട്…
അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിസഭ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ്…