ന്യൂഡല്ഹി: കോണ്ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്ഗാന്ധി തുടര്ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന് തയ്യാറായെന്നാണ് റിപ്പോര്ട്ടുകള്. ഇപ്പോള് അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല് പകരമാളെ കïെത്താന് പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്സാവകാശം വേണമെന്നും നേതാക്കള് രാഹുല് ഗാന്ധിയെ ധരിപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധി,രാജസ്ഥാന് ഉപമുഖ്യമന്ത്രിസച്ചിന് പൈലറ്റ്, കോണ്ഗ്രസ്വക്താവ് രണ്ദീപ് സുര്ജെവാലഎന്നിവര് ഇന്നലെ രാവിലെരാഹുലിന്റെ വീട്ടിലെത്തി ചര്ച്ചനടത്തി. രാഹുലിനു പിന്തുണയുമായി എം.കെ.സ്റ്റാലിന്രംഗത്തെത്തി. കോണ്ഗ്രസ്അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവയ്ക്കരുതെന്നു ഫോണില്അഭ്യര്ഥിച്ചു.രാഹുല് ഗാന്ധി പിന്മാറുകയാണെങ്കില് അത് ആത്മഹത്യാപരമെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് ഫലം എല്ലാത്തിന്റെയുംഅവസാനമല്ല. ശത്രുക്കള്ക്ക് ആയുധം നല്കരുതെന്നും രാഹുലിനോട്ലാലു പ്രസാദ് പറഞ്ഞു.അധ്യക്ഷസ്ഥാനത്ത്നിന്ന് മാറാന് രാഹുലിനെപ്രേരിപ്പിച്ച നിലപാടുകള്ഇതാണ്: ഈ തിരഞ്ഞെടുപ്പില് താന് ഓടി നടന്ന്പണിയെടുത്തു. ഉറക്കമില്ലാതെകഠിനാധ്വാനം ചെയ്തു. പക്ഷേഗ്രൂപ്പുകളികള് എല്ലാം തുലച്ചു.രാജസ്ഥാനില് അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റുംഅടക്കമുള്ളവര് വരെ പരസ്പരം കാലുവാരി. എങ്ങനെയുംഎണ്പത് സീറ്റുകളില് എങ്കിലുംഎത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്എല്ലാം സ്വന്തം ഉത്തരവാദിത്തംഎന്ന രീതിയിലാണ്. ഈ രീതിനല്ലതല്ല. കൂട്ടായ ഉത്തരവാദിത്തം ഉണ്ടാവണം. ഇതൊരു പാര്ട്ടിയാണ്.എല്ലാം ഗാന്ധി കുടുംബത്തിന്റെ തലയില് എന്നമട്ടില് മറ്റുനേതാക്കള് ഒഴിഞ്ഞുമാറുകയാണ്.ഇതിനിടെ രാജസ്ഥാന് കൃഷിമന്ത്രി ലാല് ചന്ദ് കഠാരിയ രാജിപ്രഖ്യപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്മന്ത്രിസ്ഥാനത്ത് തുടരാന് ധാര്മിക അവകാശമില്ലെന്ന് കഠാരിയ പറഞ്ഞു.
Related Post
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ല : യോഗി ആദിത്യനാഥ്
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്പ്രദേശ് നിയമസഭയില് യോഗി ആദിത്യനാഥ് വിശദീകരണം നല്കി. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല് കലാപമുണ്ടായാല് നോക്കിനിൽക്കാൻ പറ്റില്ലെന്നും…
പി സ് ശ്രീധരൻ പിള്ള മിസോറം ഗവർണ്ണർ
ന്യൂ ഡൽഹി: പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണറായി ഗിരീഷ് ചന്ദ്ര മർമ്മുവും, ലഡാക്കിലെ ലെഫ്റ്റനൻറ് ഗവർണറായി രാധകൃഷ്ണ മാത്തൂരും…
പ്രധാനമന്ത്രിയുടെ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളെ പിന്തുണച് ബോളിവുഡ് താരങ്ങൾ
ന്യൂഡൽഹി : ഗാന്ധിയന് ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്ക്ക് പരിപൂര്ണ്ണ പിന്തുണ നല്കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര് ഖാനും. മഹാത്മാ ഗാന്ധിയുടെ 150…
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില് ഉള്പ്പെട്ടവരെന്ന സംശയത്തിന്റെ പേരില് രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില് ഉള്പ്പെട്ടവരെന്ന സംശയത്തിന്റെ പേരില് വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന് സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര് ജില്ലയിലെ പരശുരാമന്പട്ടി, കാഞ്ചീപുരം…
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്പ്പണം നടത്തി
വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും…