കെവിന്‍ കേസ്: എസ്. ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

57 0

തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന്‌വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌കെവിന്റെ മാതാപിതാക്കള്‍മനുഷ്യാവകാശ കമ്മീഷനില്‍പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നഷിബുവിനെ തിരിച്ചെടുക്കാന്‍ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായേത്താടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍എസ.്‌ഐയായി തരംതാഴ്ത്തി എറണാകുളംറെയ്ഞ്ച്‌ഐ. ജിഉത്തരവിട്ടിരുന്നു.കെവിന്റെമരണമുണ്ടായത്ഷിബുവിന്റെകൃത്യവിലോപംമൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരുനടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെവിന്റെഅച്ഛന്‍ രാജന്‍ ജോസഫ്പറഞ്ഞിരുന്നു. അതേസമയം,എസ.്‌ഐയെ തിരിച്ചെടുത്തസംഭവം താന്‍ അറിഞ്ഞില്ലെന്ന്ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റപറഞ്ഞു. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ.്‌ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുംബെഹ്‌റ പ്രതികരിച്ചിരുന്നു.നട്ടാശ്ശേരി സ്വദേശി കെവിന്‍ജോസഫിനെ കാണാനില്ലെന്ന്കാട്ടി അച്ഛന്‍ രാജന്‍ ജോസഫുംഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ്.ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയനീനുവിനോട് വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയര്‍ത്തെന്നും പരാതിഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ.ജിവിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതലഅന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ്.ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും,പ്രതികളെ കുറിച്ച് വിവരംനല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത്ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു. ഉച്ചക്ക്‌നാല് മണിയോട് എസ്.പി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടിരുന്നുമില്ല.മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്ന് ഷിബുവിശദീകരണം നല്‍കിയിരുന്നു.കേസിലെ മുഖ്യ പ്രതി സാനുചാക്കോയില്‍ നിന്ന് കൈക്കൂലിവാങ്ങി പ്രതികളെ സഹായിച്ചഎ.എസ്. ഐ ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെമൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റുംറദ്ദാക്കി സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. മുഖ്യമന്ത്രിയെവ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് എസ് പി മുഹമ്മദ്‌റഫീഖിനെയും അന്ന് സ്ഥലംമാറ്റിയിരുന്നു.

Related Post

ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

Posted by - Sep 3, 2019, 02:38 pm IST 0
. കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പി.ജെ…

എസ്.എസ്.എല്‍.സി, പ്ലസ് ടു പുതുക്കിയ പരീക്ഷാ ടൈംടേബിള്‍  

Posted by - Mar 12, 2021, 03:28 pm IST 0
തിരുവനന്തപുരം: എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍…

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 17, 2020, 01:50 pm IST 0
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയും ചട്ടങ്ങളും…

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടും  

Posted by - Oct 22, 2019, 03:59 pm IST 0
തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന…

Leave a comment