തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന്വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്കെവിന്റെ മാതാപിതാക്കള്‍മനുഷ്യാവകാശ കമ്മീഷനില്‍പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നഷിബുവിനെ തിരിച്ചെടുക്കാന്‍ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായേത്താടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍എസ.്ഐയായി തരംതാഴ്ത്തി എറണാകുളംറെയ്ഞ്ച്ഐ. ജിഉത്തരവിട്ടിരുന്നു.കെവിന്റെമരണമുണ്ടായത്ഷിബുവിന്റെകൃത്യവിലോപംമൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരുനടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെവിന്റെഅച്ഛന്‍ രാജന് ജോസഫ്പറഞ്ഞിരുന്നു. അതേസമയം,എസ.്ഐയെ തിരിച്ചെടുത്തസംഭവം താന്‍ അറിഞ്ഞില്ലെന്ന്ഡി.ജി.പി ലോക്നാഥ് ബെഹ്റപറഞ്ഞു. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ.്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുംബെഹ്റ പ്രതികരിച്ചിരുന്നു.നട്ടാശ്ശേരി സ്വദേശി കെവിന്‍ജോസഫിനെ കാണാനില്ലെന്ന്കാട്ടി അച്ഛന് രാജന് ജോസഫുംഭാര്യ നീനുവും നല്കിയ പരാതികളില്‍ ആദ്യ ദിവസം എസ്.ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയനീനുവിനോട് വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയര്‍ത്തെന്നും പരാതിഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ.ജിവിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതലഅന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ്.ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും,പ്രതികളെ കുറിച്ച് വിവരംനല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത്ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു. ഉച്ചക്ക്നാല് മണിയോട് എസ്.പി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടിരുന്നുമില്ല.മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്ന് ഷിബുവിശദീകരണം നല്‍കിയിരുന്നു.കേസിലെ മുഖ്യ പ്രതി സാനുചാക്കോയില്‍ നിന്ന് കൈക്കൂലിവാങ്ങി പ്രതികളെ സഹായിച്ചഎ.എസ്. ഐ ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെമൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റുംറദ്ദാക്കി സസ്പെന്‍ഡ്ചെയ്തിരുന്നു. മുഖ്യമന്ത്രിയെവ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് എസ് പി മുഹമ്മദ്റഫീഖിനെയും അന്ന് സ്ഥലംമാറ്റിയിരുന്നു.
Related Post
അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക്
തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ…
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ കേസ്
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ…
രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും
കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും.…
മുന്നോക്കാർക്കുള്ള സഹായം അട്ടിമറിക്കുന്നു: എന്‍ എസ് എസ്
ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളെ അവഗണിക്കുകയും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള ധനസഹായപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയുമാണെന്ന് എന്‍. എസ്. എസ് ജനറല്‍ സെ്ക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്നയില്‍ വിജയദശമി…
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന് നല്കിയ അപേക്ഷയും നല്കിയ…