കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ
ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്‍രണ്ട്‌പേരെ അവിടെ കണ്ടെന്നുംകലാഭവന്‍ സോബിവെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍തമ്പിയോട് പറഞ്ഞെങ്കിലുംഅദ്ദേഹം ഇത് ഗൗരവത്തോടെഎടുത്തില്ലെന്നും ഇപ്പോള്‍ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയംശക്തമായതെന്നും സോബിജോര്‍ജ് മാധ്യമങ്ങളോട് പറ
ഞ്ഞു.'ബാലഭാസ്‌കറിന്റെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കണ്ടത്. വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടുതള്ളിക്കൊണ്ടു മുന്നോട്ടു പോകു
ന്നുണ്ടായിരുന്നു. അപകടം കണ്ട്താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും'സോബി പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യംപറയാന്‍ താന്‍ തയാറാണെന്നും സോബി വ്യക്തമാക്കി.അതിനിടെ തിരുവനന്തപുരംവിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെപ്രോഗ്രാം കോര്‍ഡിനേറ്ററായപ്രകാശ് തമ്പിയെഡി.ആര്‍.ഐസ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ ഒളിവില്‍ കഴിയുന്നപ്രധാന പ്രതി വിഷ്ണുവാണ്ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യംചെയ്തിരുന്നത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന്അച്ഛന്‍ കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ചപരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ശേഖരിച്ചത്.പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലുംബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്ബന്ധുക്കള്‍ സംശയംഉന്നയിച്ചിരുന്നു. ഇവരുമായിവിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ്ബന്ധുക്കളുടെ പരാതി.പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെപരിപാടികളുടെ കോര്‍ഡിനേഷന്‍ ജോലികള്‍ക്കിടെവിദേശയാത്രകള്‍ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്നദിവസം എവിടെ എത്തിഎന്ന് തിരക്കി ബാലഭാസ്‌കറിന്റെഫോണിലേക്ക് നിരന്തരംകോളുകള്‍ വന്നിരുന്നുവെന്നുംഅപകടത്തിന് ശേഷം ആശുപത്രിയില്‍ ആദ്യം എത്തിയത്പ്രകാശ് തമ്പിയാണെന്നുംബന്ധുക്കള്‍ പറയുന്നു.എന്നാല്‍ സ്വര്‍ണക്കടത്ത്‌കേസില്‍ പ്രതിസ്ഥാനത്തുള്ളപ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലായിരുന്നുവെന്നുംചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമേഇവര്‍ നടത്തിയിരുന്നുള്ളൂഎന്നുമാണ് ബാലഭാസ്‌കറിന്റെഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോര്‍ഡിനേഷന്‍ ജോലികള്‍ക്കുള്ള പ്രതിഫലവുംഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലുംഇവര്‍ക്ക് യാതൊരു പങ്കുംഉണ്ടായിരുന്നില്ലെന്നും ലക്ഷ്മിബാലഭാസ്‌കറിന്റെ ഫേസ്ുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.
Related Post
തിരുവന്തപുരത്ത് മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ ആക്രമണം
തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ നേർക്ക് വനിതാ കോൺസ്റ്റബിൾ ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്. നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി…
പാലക്കാട് മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുമരണം
പാലക്കാട്: മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാടതണ്ണിശ്ശേരിയില്‍ എട്ട്‌പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂേന്നാടെയായിരുന്നുഅപകടം. ഓങ്ങല്ലൂര്‍സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍,ഉമര്‍ ഫാറൂഖ്,നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍,ശിവന്‍, വൈശാഖ്എന്നിവരാണു…
എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തി. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് ഉടമകളുടെ…
തിരുവാഭരണം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയില്‍- കടകംപള്ളി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ചെയ്യും. ദേവസ്വം ബോര്‍ഡുമായി…
മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞത് : സുകുമാരൻ നായർ
തിരുവനന്തപുരം:എന്‍എസ്എസിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനെ കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്ന് സുകുമാരന്‍. നിലവാരമില്ലാത്ത അവിവേക…