കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണ
ത്തില് പുതിയ വെളിപ്പെടുത്തലുമായി കലാഭവന് സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില് താന് അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്രണ്ട്പേരെ അവിടെ കണ്ടെന്നുംകലാഭവന് സോബിവെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്കറിന്റെ മാനേജര് പ്രകാശന്തമ്പിയോട് പറഞ്ഞെങ്കിലുംഅദ്ദേഹം ഇത് ഗൗരവത്തോടെഎടുത്തില്ലെന്നും ഇപ്പോള് സ്വര്ണകടത്ത് കേസില് പ്രകാശന്തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയംശക്തമായതെന്നും സോബിജോര്ജ് മാധ്യമങ്ങളോട് പറ
ഞ്ഞു.'ബാലഭാസ്കറിന്റെ വാഹനമാണ് അപകടത്തില്പെട്ടതെന്ന് താന് അപ്പോള് അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല് 25വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന് ഓടുന്നതാണ് താന് കണ്ടത്. വലതു വശത്ത് അല്പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള് ബൈക്ക് സ്റ്റാര്ട്ടായിട്ടും കാലുകൊണ്ടുതള്ളിക്കൊണ്ടു മുന്നോട്ടു പോകു
ന്നുണ്ടായിരുന്നു. അപകടം കണ്ട്താന് ഹോണ് അടിച്ചെങ്കിലും ഇവര്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം താന് ശ്രദ്ധിച്ചപ്പോള് എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും'സോബി പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യംപറയാന് താന് തയാറാണെന്നും സോബി വ്യക്തമാക്കി.അതിനിടെ തിരുവനന്തപുരംവിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്.ഐ ഉദ്യോഗസ്ഥരില് നിന്ന് ബാലഭാസ്കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്ശേഖരിച്ചു. ബാലഭാസ്ക്കറിന്റെപ്രോഗ്രാം കോര്ഡിനേറ്ററായപ്രകാശ് തമ്പിയെഡി.ആര്.ഐസ്വര്ണ്ണക്കടത്ത് കേസില് പ്രതിചേര്ത്ത് അറസ്റ്റ് ചെയ്തിരുന്നു.കേസില് ഒളിവില് കഴിയുന്നപ്രധാന പ്രതി വിഷ്ണുവാണ്ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങള് കൈകാര്യംചെയ്തിരുന്നത്.ബാലഭാസ്കറിന്റെ മരണത്തില് ഇവര്ക്ക് പങ്കുണ്ടെന്ന്അച്ഛന് കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ആര്.ഐ ഉദ്യോഗസ്ഥരില് നിന്ന് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ചപരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്ശേഖരിച്ചത്.പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലുംബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്ബന്ധുക്കള് സംശയംഉന്നയിച്ചിരുന്നു. ഇവരുമായിവിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ്ബന്ധുക്കളുടെ പരാതി.പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെപരിപാടികളുടെ കോര്ഡിനേഷന് ജോലികള്ക്കിടെവിദേശയാത്രകള് നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്നദിവസം എവിടെ എത്തിഎന്ന് തിരക്കി ബാലഭാസ്കറിന്റെഫോണിലേക്ക് നിരന്തരംകോളുകള് വന്നിരുന്നുവെന്നുംഅപകടത്തിന് ശേഷം ആശുപത്രിയില് ആദ്യം എത്തിയത്പ്രകാശ് തമ്പിയാണെന്നുംബന്ധുക്കള് പറയുന്നു.എന്നാല് സ്വര്ണക്കടത്ത്കേസില് പ്രതിസ്ഥാനത്തുള്ളപ്രകാശ് തമ്പി, വിഷ്ണു എന്നിവര്ബാലഭാസ്കറിന്റെ മാനേജര്മാര് അല്ലായിരുന്നുവെന്നുംചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്ഡിനേഷന് മാത്രമേഇവര് നടത്തിയിരുന്നുള്ളൂഎന്നുമാണ് ബാലഭാസ്കറിന്റെഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോര്ഡിനേഷന് ജോലികള്ക്കുള്ള പ്രതിഫലവുംഇവര്ക്ക് നല്കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലുംഇവര്ക്ക് യാതൊരു പങ്കുംഉണ്ടായിരുന്നില്ലെന്നും ലക്ഷ്മിബാലഭാസ്കറിന്റെ ഫേസ്ുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.
Related Post
മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
ബാലഭാസ്കറിന്റെ അപകടമരണം സിബിഐ അന്വഷിക്കും
തിരുവനന്തപുരം: വയലിന് വാദകന് ബാലഭാസ്കറിന്റെ അപകടമരണം സിബിഐക്ക് വിട്ടു. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില് അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്ന്നത്. മകന്റെ മരണത്തില്…
ഹര്ത്താല് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്ജി ഹൈക്കോടതി തള്ളി
കൊച്ചി: യുഡിഎഫ് 2017 ഒക്ടോബര് 16ന് നടത്തിയ ഹര്ത്താല് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആ വശ്യപെട്ടിട്ടുള്ള ഹര്ജി ഹൈക്കോടതി തള്ളി. ഹര്ത്താലിനെ തുടര്ന്നുണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില് നിന്ന്…
തടവുചാടിയ വനിതകള്ക്കായി തിരച്ചില് തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില് നിന്നും രണ്ടു തടവുകാര് ജയില് ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില് ഉള്പ്പെട്ട ശില്പ്പ എന്നീ പ്രതികളാണ് ജയില് ചാടിയത്. തിരുവനന്തപുരം…
ആര്എസ്എസ് പ്രവര്ത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്ത്തകര് അറസ്റ്റില്; ആലപ്പുഴയില് ഇന്ന് ബിജെപി ഹര്ത്താല്
ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില് ആര്എസ്എസ് പ്രവര്ത്തകന് നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര് അറസ്റ്റില്. എസ് ഡിപിഐ പ്രവര്ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര് സ്വദേശി നിഷാദ്,…