അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

163 0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ്അബ്ദുള്ളക്കുട്ടി നല്‍കിയത്.പാര്‍ട്ടിയുടെ അന്തസിനെയും
അച്ചടക്കത്തെയും ബാധിക്കുന്നതരത്തില്‍ മാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നുംകെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയകുറിപ്പില്‍ പറയുന്നു.മോദിയുടെ വികസന നയെത്ത പുകഴ്ത്തിയുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കെ.പി.സി.സിപ്രസിഡന്റിന് അബ്ദുള്ളക്കുട്ടിവിശദീകരണം നല്‍കിയത്.ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോഅല്ല കണ്ണൂരിലും തലശ്ശേരിയിലുംമല്‍സരിക്കാന്‍ അവസരംകിട്ടിയത്.ഗുജറാത്ത് വികസന മാതൃക
സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെകണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല.വന്‍ ഭൂരിപക്ഷത്തോടെയാണ്ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ളനിലപാടാണ് തന്റേതെന്നും
മറുപടിയായി അബ്ദുള്ളക്കുട്ടിപറഞ്ഞിരുന്നു.മോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജന്‍ഡയുടേയും അംഗീകാരമാണ്തിരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്. മോദിയുടെനേട്ടങ്ങളെ അക്കമിട്ട് നിരത്തിയഅദ്ദേഹം, വിമര്‍ശിക്കുന്നവര്‍ഇക്കാര്യങ്ങള്‍ മറക്കരുതെന്നുംകുറിച്ചു.അറിയാവുന്ന ഏക മേഖലരാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഭാവികാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു.വികസനം, വിശ്വാസം, അക്രമരാഷ്ട്രീയം, ഹര്‍ത്താല്‍ എന്നീ വിഷയങ്ങളില്‍ എക്കാലവും ഉറച്ചനിലപാടാണ് സ്വീകരിച്ചത്. അതില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കും.ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതിനുപണ്ടു സി.പി.എം പുറത്താക്കി.അതേ സി.പി.എമ്മിന്റെ സര്‍ക്കാര്‍ പിന്നീട് വികസനകാര്യത്തില്‍എടുത്ത സമീപനം കേരളംകണ്ടതാണ്. ഇന്നു പറഞ്ഞ കാര്യങ്ങള്‍ നാളെ കോണ്‍ഗ്രസിനുംബോധ്യപ്പെടും. മോദിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചിട്ടില്ല, വികസനം ഒഴികെയുള്ള ഒരു കാര്യത്തിലും മോദിയെ അനുകൂലിച്ചിട്ടുമില്ല. പിന്നെന്തിനാണുമോദി സ്തുതിയെന്ന് ആരോപിക്കുന്നതെന്നു മനസിലാകുന്നില്ല. ഇത്രയും വലിയ പരാജയംദേശീയതലത്തില്‍ സംഭവിച്ചിട്ടും പ്രവര്‍ത്തകരുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നേതൃത്വംതയാറാകാത്തതില്‍ ദുഃഖവുംനിരാശയുമുണ്ട്. പുറത്താക്കിയകോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Related Post

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ 

Posted by - Sep 13, 2019, 01:46 pm IST 0
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് ആരെങ്കിലും…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

Posted by - Mar 18, 2021, 04:27 pm IST 0
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ…

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ന്ത​രി​ച്ചു

Posted by - Aug 7, 2018, 11:55 am IST 0
ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ ധ​വ​ന്‍ അ​ന്ത​രി​ച്ചു. 81 വയസ്സായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചികിത്സയിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവ…

Leave a comment