തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ്അബ്ദുള്ളക്കുട്ടി നല്‍കിയത്.പാര്‍ട്ടിയുടെ അന്തസിനെയും
അച്ചടക്കത്തെയും ബാധിക്കുന്നതരത്തില്‍ മാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നുംകെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയകുറിപ്പില്‍ പറയുന്നു.മോദിയുടെ വികസന നയെത്ത പുകഴ്ത്തിയുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കെ.പി.സി.സിപ്രസിഡന്റിന് അബ്ദുള്ളക്കുട്ടിവിശദീകരണം നല്‍കിയത്.ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോഅല്ല കണ്ണൂരിലും തലശ്ശേരിയിലുംമല്‍സരിക്കാന്‍ അവസരംകിട്ടിയത്.ഗുജറാത്ത് വികസന മാതൃക
സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെകണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല.വന്‍ ഭൂരിപക്ഷത്തോടെയാണ്ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ളനിലപാടാണ് തന്റേതെന്നും
മറുപടിയായി അബ്ദുള്ളക്കുട്ടിപറഞ്ഞിരുന്നു.മോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജന്‍ഡയുടേയും അംഗീകാരമാണ്തിരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്. മോദിയുടെനേട്ടങ്ങളെ അക്കമിട്ട് നിരത്തിയഅദ്ദേഹം, വിമര്‍ശിക്കുന്നവര്‍ഇക്കാര്യങ്ങള്‍ മറക്കരുതെന്നുംകുറിച്ചു.അറിയാവുന്ന ഏക മേഖലരാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഭാവികാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു.വികസനം, വിശ്വാസം, അക്രമരാഷ്ട്രീയം, ഹര്‍ത്താല്‍ എന്നീ വിഷയങ്ങളില്‍ എക്കാലവും ഉറച്ചനിലപാടാണ് സ്വീകരിച്ചത്. അതില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കും.ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതിനുപണ്ടു സി.പി.എം പുറത്താക്കി.അതേ സി.പി.എമ്മിന്റെ സര്‍ക്കാര്‍ പിന്നീട് വികസനകാര്യത്തില്‍എടുത്ത സമീപനം കേരളംകണ്ടതാണ്. ഇന്നു പറഞ്ഞ കാര്യങ്ങള്‍ നാളെ കോണ്‍ഗ്രസിനുംബോധ്യപ്പെടും. മോദിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചിട്ടില്ല, വികസനം ഒഴികെയുള്ള ഒരു കാര്യത്തിലും മോദിയെ അനുകൂലിച്ചിട്ടുമില്ല. പിന്നെന്തിനാണുമോദി സ്തുതിയെന്ന് ആരോപിക്കുന്നതെന്നു മനസിലാകുന്നില്ല. ഇത്രയും വലിയ പരാജയംദേശീയതലത്തില്‍ സംഭവിച്ചിട്ടും പ്രവര്‍ത്തകരുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നേതൃത്വംതയാറാകാത്തതില്‍ ദുഃഖവുംനിരാശയുമുണ്ട്. പുറത്താക്കിയകോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Related Post
ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ രാജിവെച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയത്.
പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു
കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
സ്ഥാനാർഥി നിർണയത്തിൽ തെറ്റുപറ്റിയെന്ന് ശരദ് പവാർ
സറ്റാര : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സതാരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ…
സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍…
നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ…