ന്യൂഡല്‍ഹി: അസമിലെജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ചപറന്ന വ്യോമസേനാ വിമാനംകാണാതായി. വിമാനത്തില്‍എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.ആന്റണോവ് എഎന്‍-32വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്.ഉച്ചക്ക് 12.25 ന് മേചുകയിലെലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിേച്ചരേണ്ടതായിരുന്നു വിമാനം.ഒരു മണിക്കാണ് നിയന്ത്രണസംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്.കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കാണാതായ വിമാനത്തിനായിതിരച്ചില്‍ തുടരുകയാണ്.അരുണാചലിലെമേചുകയില്‍വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്‌കരമാണ്. ജോര്‍ഹട്ട്മുതല്‍ മേചുക വരെ വിമാനംസഞ്ചരിക്കേണ്ട വഴി നിബിഢവനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുംമുകളിലൂടെയാണ്.കഴിഞ്ഞ 40 വര്‍ഷമായിറഷ്യന്‍ നിര്‍മിത എഎന്‍-32വിമാനം വ്യോമസേനക്കൊപ്പമുണ്ട്. 2016 ല്‍ ചെന്നൈയില്‍നിന്നും ആന്‍ഡമാനിലേക്ക്‌പോയ മറ്റൊരു എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍കാണാതായിരുന്നു. 29 യാത്രക്കാരുമായി പോയ ആ വിമാനംകണ്ടെത്താനായില്ല.
Related Post
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല. ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍…
ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക്…
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ്…
250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍നിന്നും 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍. താനയിലെ മുംബാറയില്നിന്നുമാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തത്.…
മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ബിജെപി ‘സേവന വാരം’ ആചരിക്കും
ന്യൂ ഡൽഹി :സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക്ക് നിരുത്സാഹപ്പെടുത്തുന്നതിനും ജല സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും അനാഥാലയങ്ങളിൽ പഴങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം അടുത്ത മാസം ആഘോഷിക്കാൻ ഭാരതീയ…