ന്യൂഡല്‍ഹി: അസമിലെജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ചപറന്ന വ്യോമസേനാ വിമാനംകാണാതായി. വിമാനത്തില്‍എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.ആന്റണോവ് എഎന്‍-32വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്.ഉച്ചക്ക് 12.25 ന് മേചുകയിലെലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിേച്ചരേണ്ടതായിരുന്നു വിമാനം.ഒരു മണിക്കാണ് നിയന്ത്രണസംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്.കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കാണാതായ വിമാനത്തിനായിതിരച്ചില്‍ തുടരുകയാണ്.അരുണാചലിലെമേചുകയില്‍വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്‌കരമാണ്. ജോര്‍ഹട്ട്മുതല്‍ മേചുക വരെ വിമാനംസഞ്ചരിക്കേണ്ട വഴി നിബിഢവനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുംമുകളിലൂടെയാണ്.കഴിഞ്ഞ 40 വര്‍ഷമായിറഷ്യന്‍ നിര്‍മിത എഎന്‍-32വിമാനം വ്യോമസേനക്കൊപ്പമുണ്ട്. 2016 ല്‍ ചെന്നൈയില്‍നിന്നും ആന്‍ഡമാനിലേക്ക്‌പോയ മറ്റൊരു എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍കാണാതായിരുന്നു. 29 യാത്രക്കാരുമായി പോയ ആ വിമാനംകണ്ടെത്താനായില്ല.
