ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

158 0

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാര്‍  മരിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം.

ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു പാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലന്റ് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിന്റെ ഇടതുവശത്ത് മുകള്‍ഭാഗം നിശേഷം തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

ദുബായില്‍ സെഞ്ചുറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് മരിച്ച ദീപക് കുമാര്‍.  ഭാര്യ ആതിര മകള്‍ അതുല്യ(4) എന്നിവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഒമാനില്‍ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു കുടുംബം.  ഉമ്മറും മകനും മകളുടെ കുടുംബത്തിനൊപ്പം ഒമാനില്‍ ഈദ് ആഘോഷിച്ചിട്ട് മടങ്ങുകയായിരുന്നു.

Related Post

മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്

Posted by - Dec 17, 2018, 02:48 pm IST 0
ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ…

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST 0
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള…

കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

Posted by - Mar 22, 2020, 02:32 pm IST 0
കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

Leave a comment