ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

180 0

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാര്‍  മരിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം.

ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു പാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലന്റ് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിന്റെ ഇടതുവശത്ത് മുകള്‍ഭാഗം നിശേഷം തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

ദുബായില്‍ സെഞ്ചുറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് മരിച്ച ദീപക് കുമാര്‍.  ഭാര്യ ആതിര മകള്‍ അതുല്യ(4) എന്നിവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഒമാനില്‍ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു കുടുംബം.  ഉമ്മറും മകനും മകളുടെ കുടുംബത്തിനൊപ്പം ഒമാനില്‍ ഈദ് ആഘോഷിച്ചിട്ട് മടങ്ങുകയായിരുന്നു.

Related Post

സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

Posted by - Apr 27, 2018, 08:51 am IST 0
 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍…

വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted by - Jun 9, 2018, 06:59 am IST 0
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.  മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. സിംഗിള്‍…

ഐ സ് തലവൻ  അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു  

Posted by - Oct 28, 2019, 09:58 am IST 0
വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ…

വെടിവയ്പില്‍ നടുങ്ങി അമേരിക്ക; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം  

Posted by - Aug 4, 2019, 10:00 pm IST 0
വാഷിങ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട്‌വെടിവയ്പ്. ടെക്‌സാസിലും ഒഹായോവിലുമാണ് വെടിവയ്പനടന്നത്. യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25…

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST 0
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം…

Leave a comment