ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

167 0

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോഡിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി മോഡി എത്തിയത്.

ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. 10.41 ഓടെ ദേവസ്വം ഉമസ്ഥതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. 11.10 വരെ ക്ഷേത്രത്തില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ അദ്ദേഹം ക്ഷേത്രത്തില്‍ നിന്നിറങ്ങി. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് നടന്നാണ് പോയത്. 11.15 വരെ ഗസ്റ്റ് ഹൗസില്‍ ചെലവഴിച്ചു. ഇതിനിടെ ദേവസ്വം പ്രതിനിധികള്‍ ഗുരുവായൂര്‍ വികസനത്തിനുള്ള 450 കോടിയുടെ പദ്ധതിയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

11.30 ഓടെ ഗുരുവായൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. തുടര്‍ന്ന് ഹെലികോപ്ടര്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി.

Related Post

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് സമാപനം; ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്  

Posted by - May 14, 2019, 06:36 pm IST 0
തൃശ്ശൂര്‍: പ്രൗഢഗംഭീരമായ പകല്‍പൂരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. 2020…

കിഫ്ബിക്കെതിരെ കേസെടുത്ത് ഇ ഡി; സിഇഒയ്ക്ക് നോട്ടീസ്  

Posted by - Mar 3, 2021, 10:30 am IST 0
തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.…

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST 0
കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും…

നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

Posted by - Jun 5, 2019, 10:00 pm IST 0
കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ…

പാലക്കാട് മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുമരണം  

Posted by - Jun 9, 2019, 10:07 pm IST 0
പാലക്കാട്: മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാടതണ്ണിശ്ശേരിയില്‍ എട്ട്‌പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂേന്നാടെയായിരുന്നുഅപകടം. ഓങ്ങല്ലൂര്‍സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍,ഉമര്‍ ഫാറൂഖ്,നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍,ശിവന്‍, വൈശാഖ്എന്നിവരാണു…

Leave a comment