ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

202 0

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോഡിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി മോഡി എത്തിയത്.

ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. 10.41 ഓടെ ദേവസ്വം ഉമസ്ഥതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. 11.10 വരെ ക്ഷേത്രത്തില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ അദ്ദേഹം ക്ഷേത്രത്തില്‍ നിന്നിറങ്ങി. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് നടന്നാണ് പോയത്. 11.15 വരെ ഗസ്റ്റ് ഹൗസില്‍ ചെലവഴിച്ചു. ഇതിനിടെ ദേവസ്വം പ്രതിനിധികള്‍ ഗുരുവായൂര്‍ വികസനത്തിനുള്ള 450 കോടിയുടെ പദ്ധതിയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

11.30 ഓടെ ഗുരുവായൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. തുടര്‍ന്ന് ഹെലികോപ്ടര്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി.

Related Post

നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted by - Nov 18, 2019, 04:27 pm IST 0
കൊച്ചി: നടൻ ശ്രീനിവാസനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്  ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം…

കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Posted by - Dec 3, 2019, 03:38 pm IST 0
കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ  ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. യാക്കോബായ വിശ്വാസികളെ…

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും  മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

Posted by - Oct 23, 2019, 05:36 pm IST 0
തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പക്കാന്‍ അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ  മുതലായവയിൽ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍…

സിപിഎംനും കോൺഗ്രസിനും കൂട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണർ: കെ സുരേന്ദ്രൻ

Posted by - Dec 26, 2019, 10:07 am IST 0
തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.  പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു…

Leave a comment