ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

202 0

ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 3.8 ടണ്‍ ഭാരമുളള സാറ്റലൈറ്റ് അറുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിംഗ് മൊഡ്യൂളിന് നല്‍കിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക.  ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയായിരിക്കും 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.
ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

Related Post

എന്നെ ആര്‍ക്കും തൊടാനാകില്ല:  നിത്യാനന്ദ

Posted by - Dec 7, 2019, 10:21 am IST 0
ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും  പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന  ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍…

മോഡി സർക്കാർ ഭീരുക്കളുടെ സർക്കാർ : പ്രിയങ്ക വദ്ര

Posted by - Dec 16, 2019, 02:00 pm IST 0
ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന്  പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും…

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയം ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം

Posted by - Feb 12, 2020, 09:58 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ജോലി ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം.  ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വര്‍ധിപ്പിക്കും. മുഖ്യമന്ത്രി ഉദ്ധവ്…

തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു

Posted by - Jan 17, 2019, 01:57 pm IST 0
ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം…

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

Leave a comment