ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 3.8 ടണ്‍ ഭാരമുളള സാറ്റലൈറ്റ് അറുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിംഗ് മൊഡ്യൂളിന് നല്‍കിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയായിരിക്കും 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.
ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.
Related Post
ആശുപത്രിയില്‍ തീപിടിത്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. 20ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ആര്‍ക്കും…
ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ വീണ്ടും തിരഞ്ഞെടുത്തു
മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ്…
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…
സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി
ന്യൂഡല്‍ഹി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.…
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…