തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു വിവാദമായത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റുകള്‍ കൂട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. അതേ സമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
സാമ്പത്തിക സംവരണത്തിനായുള്ള അധിക സീറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷ പദവിയില്ലാത്ത എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയതാണ് വിവാദമായത്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള പത്ത് മെഡിക്കല്‍ കോളേജുകള്‍ പ്രതിഷേധമറിയിച്ചു. തങ്ങള്‍ക്കും അധിക സീറ്റ് വേണമെന്നും ഇല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. സംഭവം വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അധിക സീറ്റ് നല്‍കി.മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും അധിക സീറ്റ് നല്‍കിയതിനെതിരെയാണ് ആരോപണം. സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്.
അതേസമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.എന്‍ ആര്‍ ഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം ബി ബി എസിന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം കുറയുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.