മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തികസംവരണം: വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി  

172 0

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു വിവാദമായത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റുകള്‍ കൂട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. അതേ സമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സാമ്പത്തിക സംവരണത്തിനായുള്ള അധിക സീറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷ പദവിയില്ലാത്ത എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയതാണ് വിവാദമായത്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള പത്ത് മെഡിക്കല്‍ കോളേജുകള്‍ പ്രതിഷേധമറിയിച്ചു. തങ്ങള്‍ക്കും അധിക സീറ്റ് വേണമെന്നും ഇല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. സംഭവം വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അധിക സീറ്റ് നല്‍കി.മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും അധിക സീറ്റ് നല്‍കിയതിനെതിരെയാണ് ആരോപണം. സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്.

അതേസമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.എന്‍ ആര്‍ ഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം ബി ബി എസിന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം കുറയുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Related Post

നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

Posted by - Feb 3, 2020, 04:28 pm IST 0
കോഴിക്കോട്:  നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍…

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും  മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

Posted by - Oct 23, 2019, 05:36 pm IST 0
തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പക്കാന്‍ അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ  മുതലായവയിൽ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍…

മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു  

Posted by - Apr 14, 2021, 04:00 pm IST 0
കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ…

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST 0
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.…

ദിലീപിന്റെ കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു  

Posted by - May 21, 2019, 08:11 pm IST 0
പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ…

Leave a comment