കോണ്‍ഗ്രസില്‍ അഴിച്ചുപണി; യുപിയില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു; യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കണമെന്ന് പ്രിയങ്ക  

197 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വന്‍അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കമെന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്.

11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയമിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാര്‍ ലല്ലു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്നതുള്‍പ്പെടെയുള്ള എല്ലാ പരാതികളും പരിഗണിക്കാന്‍ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്ന ആശയം. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസില്‍ താഴെയുള്ളവരായിരിക്കണമെന്നും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.

Related Post

രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക്  

Posted by - Jun 9, 2019, 10:09 pm IST 0
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ജനങ്ങളുമായുള്ള ബന്ധംശക്തിപ്പെടുത്തുന്നതിന് ഭാരതയാത്ര നടത്താനൊരുങ്ങികോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ വിവിധമേഖലകളിലുള്ളജനങ്ങള്‍അഭിമുഖീകരിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങള്‍ സംന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട്ഉദ്ദേശിക്കുന്നത്.രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ്‌രാഹുല്‍ ആഗ്രഹിക്കുന്നത്.…

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി…

ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും വീർ സവര്‍ക്കറോടും അസൂയയായിരുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

Posted by - Feb 27, 2020, 12:00 pm IST 0
മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും വീർ സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍…

പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണം

Posted by - Apr 29, 2018, 08:49 am IST 0
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ…

Leave a comment