ആന്തൂര്‍ സംഭവം: കണ്ണൂര്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം; സംസ്ഥാനസമിതിയില്‍ എംവിഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജയിംസ് മാത്യു      

112 0

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എല്‍.എ പൊട്ടിത്തെറിച്ചു. നേതാക്കളുടെ 'ഈഗോ ക്ലാഷ്' സംഭവത്തിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ സംസാരിച്ചു തുടങ്ങിയത്.

ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ താന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ വിളിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതിന് മന്ത്രി തദ്ദേശ ഭരണ നഗരകാര്യ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പായപ്പോഴാണ് കേന്ദ്രകമ്മിറ്റിയംഗവും നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവുമായ എം.വി ഗോവിന്ദന്‍ ഇടപെട്ടതെന്ന ഗുരുതരമായ ആരോപണമാണ് ജെയിംസ് മാത്യു ഉയര്‍ത്തിയത്. എന്നാല്‍ താന്‍ വിളിച്ചിരുന്നുവെന്ന് സമ്മതിച്ചതല്ലാതെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല. അവസാനം സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ചെയ്തത്.

കണ്ണൂരില്‍ നിന്ന് മൂന്നു പേരാണ് സംസ്ഥാന സമിതിയില്‍ സംസാരിച്ചത്. പി.ജയരാജന്‍, എം.വി ജയരാജന്‍, ജെയിംസ് മാത്യൂ എന്നിവര്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ നഗരസഭാ അധ്യക്ഷയ്ക്കെതിരെ മരിച്ച പ്രവാസിയുടെ കുടുംബം ഉന്നയിച്ച ആരോപണം ശരിവച്ചുകൊണ്ടാണ് ജെയിംസ് മാത്യു സംസാരിച്ചത്.

കണ്‍വന്‍ഷന്‍ സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തടസ്സം നിന്നത് എംവിഗോവിന്ദനും ഭാര്യയുമാണെന്ന് മരിച്ച വ്യവസായി സാജന്റെ ഭാര്യയും ആരോപിച്ചിരുന്നു. സാജന് എല്ലാ സഹായവും നല്‍കിയിരുന്ന ആളാണ് ജെയിംസ് മാത്യു.

Related Post

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

Posted by - Oct 25, 2019, 11:28 pm IST 0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

പാർട്ടി നിർദ്ദേശിച്ചാൽ  മത്സരിക്കും:കുമ്മനം രാജശേഖരൻ

Posted by - Sep 29, 2019, 10:11 am IST 0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറി കഴിഞ്ഞെന്നും  എന്നാൽ അവസാന തീരുമാനമെടുക്കേണ്ടത്…

ശബരിമല തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ല:  ശശികുമാരവര്‍മ

Posted by - Feb 6, 2020, 12:56 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം ആരും എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാൽസമർപ്പിച്ചെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരംപ്രധിനിധി. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത്  ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന്…

കേരളത്തില്‍ കാലവര്‍ഷം വൈകും  

Posted by - May 30, 2019, 05:12 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ…

Leave a comment