ആന്തൂര്‍ സംഭവം: കണ്ണൂര്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം; സംസ്ഥാനസമിതിയില്‍ എംവിഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജയിംസ് മാത്യു      

250 0

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എല്‍.എ പൊട്ടിത്തെറിച്ചു. നേതാക്കളുടെ 'ഈഗോ ക്ലാഷ്' സംഭവത്തിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ സംസാരിച്ചു തുടങ്ങിയത്.

ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ താന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ വിളിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതിന് മന്ത്രി തദ്ദേശ ഭരണ നഗരകാര്യ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പായപ്പോഴാണ് കേന്ദ്രകമ്മിറ്റിയംഗവും നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവുമായ എം.വി ഗോവിന്ദന്‍ ഇടപെട്ടതെന്ന ഗുരുതരമായ ആരോപണമാണ് ജെയിംസ് മാത്യു ഉയര്‍ത്തിയത്. എന്നാല്‍ താന്‍ വിളിച്ചിരുന്നുവെന്ന് സമ്മതിച്ചതല്ലാതെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല. അവസാനം സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ചെയ്തത്.

കണ്ണൂരില്‍ നിന്ന് മൂന്നു പേരാണ് സംസ്ഥാന സമിതിയില്‍ സംസാരിച്ചത്. പി.ജയരാജന്‍, എം.വി ജയരാജന്‍, ജെയിംസ് മാത്യൂ എന്നിവര്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ നഗരസഭാ അധ്യക്ഷയ്ക്കെതിരെ മരിച്ച പ്രവാസിയുടെ കുടുംബം ഉന്നയിച്ച ആരോപണം ശരിവച്ചുകൊണ്ടാണ് ജെയിംസ് മാത്യു സംസാരിച്ചത്.

കണ്‍വന്‍ഷന്‍ സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തടസ്സം നിന്നത് എംവിഗോവിന്ദനും ഭാര്യയുമാണെന്ന് മരിച്ച വ്യവസായി സാജന്റെ ഭാര്യയും ആരോപിച്ചിരുന്നു. സാജന് എല്ലാ സഹായവും നല്‍കിയിരുന്ന ആളാണ് ജെയിംസ് മാത്യു.

Related Post

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആലപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍  

Posted by - Feb 25, 2021, 03:59 pm IST 0
ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്,…

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്  കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ  കേസ്

Posted by - Sep 4, 2019, 12:28 pm IST 0
കൊടുങ്ങല്ലൂര്‍: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്  കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി…

ഒരാഴ്ച കേരള സർക്കാർ ഓഫീസുകള്‍ക്ക് അവധി 

Posted by - Sep 9, 2019, 03:12 pm IST 0
തിരുവനന്തപുരം : ഞായറാഴ്ചമുതല്‍ കേരളം തുടർച്ചയായ അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും എല്ലാം ചേർന്നുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി സെപ്തംബര് 16–നേ…

ലൗജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ   

Posted by - Jan 16, 2020, 11:36 am IST 0
തിരുവനന്തപുരം : ലൗജിഹാദിനെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന  ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്…

പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

Posted by - Dec 5, 2019, 04:12 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസിലെ പ്രതിയാണ്  പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പട്ടാണ് പ്രതിഷേധം നടന്നത്…

Leave a comment