വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം  

174 0

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരില്‍ മൂന്ന് പേരെ കോവൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Post

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എം.എസ്.മണി(79) അന്തരിച്ചു

Posted by - Feb 18, 2020, 10:32 am IST 0
തിരുവനന്തപുരം: മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എം.എസ്.മണി(79) അന്തരിച്ചു. കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ…

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ കേസ്  

Posted by - Jan 25, 2020, 10:41 am IST 0
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ…

കേരളത്തില്‍ കാലവര്‍ഷം വൈകും  

Posted by - May 30, 2019, 05:12 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ…

തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആരോഗ്യം അനുകൂലമെങ്കില്‍ പങ്കെടുപ്പിക്കും; നാളെ പരിശോധന; ആന ഉടമകളും അയഞ്ഞു  

Posted by - May 10, 2019, 10:58 pm IST 0
തൃശൂര്‍:  തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് ഉറപ്പായതോടെ തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍  പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കും. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ജില്ല…

Leave a comment