വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം  

154 0

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരില്‍ മൂന്ന് പേരെ കോവൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Post

മോട്ടോര്‍ വാഹന പിഴ വര്‍ദ്ധന നടപ്പിലാക്കരുതെന്ന്  രമേശ് ചെന്നിത്തല

Posted by - Sep 9, 2019, 03:55 pm IST 0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല .…

കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Posted by - Feb 15, 2020, 05:18 pm IST 0
കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.…

മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും 

Posted by - Sep 16, 2019, 06:47 pm IST 0
തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിലാണ് വില വർധനക്ക് അംഗീകാരം നൽകിയത്. ഉത്പാദനത്തിനും വിതരണത്തിനുമുള്ള…

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് പിണറായി  

Posted by - Mar 16, 2021, 12:44 pm IST 0
കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച…

Leave a comment