പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

184 0

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി. നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണമാണിത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി.
 
സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.

ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം. എയിംസ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. റെയില്‍വെ മേഖലയില്‍ ശബരിപാതക്കുള്ള തുക ഉള്‍പ്പടെയുള്ള പ്രതീക്ഷകളും കേരളത്തിനുണ്ട്.

Related Post

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

 ശനിയാഴ്ച ബീഹാർ ബന്ദ് 

Posted by - Dec 20, 2019, 10:23 am IST 0
ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു.  ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍…

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST 0
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന്…

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിൻവലിച്ചു 

Posted by - Nov 13, 2019, 06:28 pm IST 0
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു.  ജെ.എന്‍.യു എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം…

കാശ്മീരിൽ  കൊല്ലപ്പെട്ട ഭീകരരില്‍ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും  

Posted by - Oct 23, 2019, 04:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകുന്നേരം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും ഉൾപ്പെടുന്നു. അല്‍ഖ്വെയ്ദ കശ്മീര്‍…

Leave a comment